അനുബന്ധ വാര്‍ത്തകള്‍
- വയർ ഫ്ലാറ്റാക്കാനായി ശരീരത്തെ ദ്രോഹിക്കരുത്, ഞാനത് ചെയ്തു, നിങ്ങൾ ചെയ്യരുത് : പെൺകുട്ടികളെ ഉപദേശിച്ച് തപ്സി പന്നു
- പോവുന്നത് ഹാർദ്ദിക് മാത്രമല്ല, ഒരു സീനിയർ താരവും പുറത്തേക്ക്, നായകസ്ഥാനത്തേക്ക് ബുമ്രയ്ക്കൊപ്പം തിലകും പരിഗണനയിൽ
- അവർ ക്യാപ്റ്റന്മാരായപ്പോൾ ഞാൻ എൻ്റെ 100 ശതമാനവും നൽകി, എനിക്ക് പക്ഷേ അത് തിരിച്ച് കിട്ടിയില്ല: മുംബൈയിൽ മാനസികമായി തകർന്നെന്ന് ഹാർദ്ദിക്
- ഹാര്‍ദ്ദികിന്റെ പകരം ബുമ്ര നായകനായേക്കും, സൂര്യയ്ക്ക് സാധ്യത കുറവ്
- Hardik Pandya: ടീമിൽ ആർക്കും താൽപര്യമില്ല, ക്യാപ്റ്റൻസിയും മോശം; പാണ്ഡ്യ പുറത്തേക്ക് !
ഫിറ്റ്നസ് ടെസ്റ്റ് പാസായി, അഫ്ഗാനെതിരെ രോഹിത്തും ഹാർദ്ദിക്കും തിരിച്ചെത്തുന്നു, കോലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് ആശ്വാസവാർത്ത
പരിക്കിനെ തുടര്‍ന്ന് സംശയത്തിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും ഫിറ്റ്നസ് പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
അഫ്ഗാനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ ടീമിന് ആശ്വാസവാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് സംശയത്തിലായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയും രോഹിത് ശര്‍മയും ഫിറ്റ്നസ് പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ബെംഗളുരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇരു താരങ്ങള്‍ക്കും ഫിറ്റ്നസ് അനുമതി ലഭിച്ചത്. അതേസമയം ഹാംസ്ട്രിങ് പരിക്കേറ്റ കോലി പരമ്പരയില്‍ കളിക്കില്ല.
ALSO READ: പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ
ALSO READ: പരുക്കിന്റെ പിടിയിൽ കോലി, രോഹിത്തിന്റെ കാര്യവും ഉറപ്പില്ല; ആരാധകർക്കു നിരാശ
കോലിയുടെ അസാന്നിധ്യത്തില്‍ സീനിയര്‍ താരമായ രോഹിത്തിന്റെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. യുവത്വത്തിനൊപ്പം അനുഭവസമ്പത്തും ഒത്തുചേര്‍ക്കാന്‍ രോഹിത്തിന്റെ സാന്നിധ്യം ടീമിനെ സഹായിക്കും. മധ്യനിരയില്‍ ഹാര്‍ദ്ദിക് കൂടി എത്തുന്നതോടെ ടീം ശക്തമാകും. ഈ മാസം ജൂണ്‍ 13ന് ധര്‍മശാലയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ വൈറ്റ് ബോളില്‍ നടത്തിയിട്ടുള്ള ടീമാണ് അഫ്ഗാനിസ്ഥാന്. അതിനാല്‍ തന്നെ അഫ്ഗാന് നിരയെ നിസാരമായി കാണാന്‍ ഇന്ത്യയ്ക്കാവില്ല. 3 ഏകദിന മത്സരങ്ങളാണ് പരമ്പരയില്‍ ഇന്ത്യയും അഫ്ഗാനും തമ്മില്‍ കളിക്കുക.