1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir Explains Sanju Samson Snub From India T20I Playing XI After England Defeat

വിജയമാണ് ലക്ഷ്യം, സഞ്ജുവിനെ പുറത്താക്കിയതില്‍ ഗൗതം ഗംഭീറിന്റെ ക്യാപ്‌സ്യൂള്‍

ഇംഗ്ലണ്ടിനെതിരായ റെക്കോർഡ് തോൽവിക്ക് പിന്നാലെ സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴുവാക്കിയതിനെക്കുറിച്ച് മനസ്സ് തുറന്ന് കോച്ച് ഗൗതം ഗംഭീർ. ഫോമില്ലായ്മയാണ് കാരണമെന്ന് വിശദീകരണം.

Gautam Gambhir Sanju Samson Snub, India vs England 3rd T20I Trent Bridge, Vaibhav Sooryavanshi India Debut 2026, Ravichandran Ashwin Sanju Samson Statement, BCCI Selection Policy Gautam Gambhir
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി പരമ്പരയില്‍ അവസരം നഷ്ടമായതിന് പിന്നാലെ സിംബാബ്വെ പര്യടനത്തില്‍ നിന്നും സഞ്ജു സാംസണെ മാറ്റിനിര്‍ത്തുന്നതില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ ടീം മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നിട്ടും വെറും 3 മോശം പ്രകടനങ്ങളുടെ പേരില്‍ സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 125 റണ്‍സിന് പരാജയപ്പെടുക കൂടി ചെയ്തതോടെയാണ് വാര്‍ത്താസമ്മേളനത്തില്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഒഴിവാക്കാനുള്ള കാരണം ഗംഭീര്‍ വ്യക്തമാക്കിയത്.
 
സഞ്ജുവിന് എന്തൊക്കെ വ്യക്തതയാണോ ആവശ്യമായിരുന്നത്, അത് തന്റെ ഭാഗത്ത് നിന്നും നല്‍കിയിട്ടുണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കി. അതൊരു കളിക്കാരനും പരിശീലകനും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ്, ഡ്രെസ്സിങ് റൂമിന് പുറത്തേക്ക് ആ കാര്യങ്ങള്‍ വരില്ല. സഞ്ജു ഇന്ത്യയ്ക്കായി ചെയ്ത കാര്യങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല. എന്നാല്‍ ടീം വിജയങ്ങള്‍ ലക്ഷ്യമിടുമ്പോള്‍ ഒരു കളിക്കാരന്റെ ഫോം കൂടി പരിഗണിക്കേണ്ടതായി വരും. ഗംഭീര്‍ വ്യക്തമാക്കി.
 
വിന്നിങ് കോമ്പിനേഷനാണ് പ്രധാനം. ഏത് കോമ്പിനേഷനാണോ ഇന്ത്യയ്ക്ക് വിജയങ്ങള്‍ സമ്മാനിക്കുന്നത്, ആ ഇലവനെ മാത്രമെ കളത്തിലിറക്കുകയുള്ളു. ഇന്ത്യക്കായി കളിക്കാനുള്ള അവകാശവും ടീമിലെ സ്ഥാനവും ഓരോ കളിക്കാരനും സ്വന്തം പ്രകടനത്തിലൂടെ നിരന്തരം നേടിയെടുക്കേണ്ടതാണെന്നും ഗംഭീര്‍ വ്യക്തമാക്കി
 
അയര്‍ലന്‍ഡ് പരമ്പര മുതല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരം വരെയുള്ള സഞ്ജുവിന്റെ തുടര്‍ച്ചയായ സിംഗിള്‍ ഡിജിറ്റ് സ്‌കോറുകളാണ് പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമായി മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ പരമ്പരയില്‍ ഇനിയുള്ള മത്സരങ്ങളില്‍ സഞ്ജുവിന് തിരിച്ചുവരാന്‍ യാതൊരുവിധ വിലക്കുകളുമില്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മെസി ലോകത്തെ ഏറ്റവും മികച്ച താരം': അൽവാരസ്