ലാറയുടെ ആ റെക്കോർഡ് തകർക്കാൻ കരുത്തുള്ളവൻ ഇന്ത്യയിൽ ഉണ്ട്, ഒരേയൊരു താരം !

ചിപ്പി പീലിപ്പോസ്| Last Updated: തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (16:29 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ വെസ്റ്റിൻഡീസ്
ഇതിഹാസം ബ്രയാൻ ലാറയ്ക്ക് സ്വന്തമാണ്. ലാറയുടെ റെക്കോർഡ് തകർക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ, ലാറയുടെ ഈ റെക്കോർഡിനെ നിഷ്പ്രയാസം മറികടക്കാൻ കെൽപ്പുള്ള ഒരാളുണ്ടെന്ന് പറയുകയാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ.

അത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ ഹിറ്റ്മാൻ രോഹിത് ശർമയാണ്. അഡ്‌ലെയ്ഡില്‍ പുറത്താകാതെ 335 റണ്‍സ് നേടിയ പ്രകടനത്തിന് ശേഷമാണ് ഓസീസ് താരം ഈ പ്രവചനം നടത്തിയത്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെയാണ് വാര്‍ണര്‍ ലാറയുടെ 400 റണ്‍സ് എന്ന സ്വപ്‌ന സമാനമായ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുളള താരമായി പ്രവചിക്കുന്നത്.

ഏകദിനത്തിലെന്ന പോലെ ടെസ്റ്റിലും മാച്ച് വിന്നറാവാന്‍ കഴിവുണ്ടെന്ന് രോഹിത് പലതവണ തെളിച്ചു കഴിഞ്ഞതാണെന്നും വാര്‍ണര്‍ പ്രശംസിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഓപ്പണറായി ഇങ്ങിയപ്പോള്‍ മാന്‍ഓഫ്ദ സീരീസായാണ് രോഹിത് മടങ്ങിയെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :