ചില സത്യങ്ങൾ പ്രയാസകരമാണ്, ലോക്ക്‌ഡൗൺ കാലത്തെ ജീവിതത്തെ പറ്റി ശിഖർ ധവാൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (16:29 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം മൊത്തമായി 21 ദിവസത്തെ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികളടക്കം സകലരും സ്വന്തം വീട്ടിലായിരിക്കുകയാണ്. പല താരങ്ങളും ലോക്ക്ഡൗൺ ദിനങ്ങൾ എങ്ങനെ ചിലവഴിക്കുന്നുവെന്ന് വിശദമാക്കി രംഗത്തെത്തുകയും ചെയ്‌തിരുന്നു. അക്കൂട്ടത്തിൽ തീർത്തും വ്യത്യസ്തമായിരുന്നു ലോക്ക്ഡൗൺ കാലത്തെ ജീവിതത്തെ വ്യക്തമാക്കി കൊണ്ടുള്ള ഇന്ത്യൻ ഓപ്പണിങ് താരമായ ശിഖർ ധാവാന്റെ പോസ്റ്റ്.ആരാധകരിൽ ചിരി ഉണർത്തിയ രസകരമായ പോസ്റ്റ് ഇൻസ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്.വീഡിയോ പുറത്തുവന്നതോടെ അത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്‌തു.

ഇന്ത്യൻ താരം ശിഖർ ധവാനും ഭാര്യ അയേഷയും മകൻ സരോവറുമാണ് വീഡിയോവിലുള്ളത്.
വീട്ടിലെ തുണികൾ കഴുകുകയും വാഷ്റൂം വൃത്തിയാക്കുകയും ചെയ്യുന്ന ധവാനാണ് വീഡിയോവിലുള്ളത്. അതേ സമയം ഭാര്യയായ അയേഷയാവട്ടെ തന്റെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു. പശ്ചാത്തലസംഗീതമായി ജബ്സേ ഹുയി ശാദി എന്ന ഹിന്ദി ഗാനവുംവീഡിയോവിൽ കേൾക്കാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :