1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cooper Connolly's Maiden century rescues Australia from big shame

Aus vs Ban : സൂപ്പർ കൊണോലി ഷോ!, ബംഗ്ലാദേശിനെതിരെ വൈറ്റ് വാഷ് നാണക്കേടിൽ നിന്ന് രക്ഷപ്പെട്ട് ഓസീസ്

ബംഗ്ലാദേശിതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി ഓസ്‌ട്രേലിയ.

Cooper Connolly, Aus vs Ban, ODI Series, Cooper Connolly century
ബംഗ്ലാദേശിതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയിച്ച് വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി ഓസ്‌ട്രേലിയ. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ബംഗ്ലാദേശിന് മുന്നില്‍ പരാജയപ്പെട്ട ഓസ്‌ട്രേലിയയ്ക്ക് ഇന്നും കൂടി പരാജയപ്പെട്ടാൽ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പൂര്‍ണമായി അടിയറവ് വെച്ചെന്ന നാണക്കേട് വന്ന് ചേര്‍ന്നേനെ. എന്നാല്‍ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ മികവിലാണ് ഓസീസ് വലിയ നാണക്കേട് ഒഴിവാക്കിയത്.
 
 
275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടികള്‍ നേരിട്ടു. എന്നാല്‍ 22-കാരനായ കൊണോളി അതിശയകരമായ പക്വതയോടെ ഇന്നിംഗ്സ് നയിച്ചു. 134 പന്തില്‍ 13 ഫോറും 6 സിക്‌സും സഹിതം 149 റണ്‍സ് നേടിയ താരം മിര്‍പൂരിലെ ബുദ്ധിമുട്ടേറിയ പിച്ചില്‍ ഓസ്‌ട്രേലിയയ്ക്കായി ഏതാണ്ട് ഒറ്റയ്ക്കാണ് പൊരുതിയത്. സെഞ്ചുറിയോടെ ഏകദിനത്തില്‍ ഓസീസിനായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.
 
ഒരു ഘട്ടത്തില്‍ ഒറ്റയ്ക്ക് ഓസീസ് ഇന്നിങ്ങ്‌സിനെ നയിച്ച കൊണോലിക്ക് സഹ കളിക്കാരില്‍ നിന്ന് കാര്യമായ പിന്തുണ പോലും അവസ്ഥ വന്നത് ഓസീസ് തോല്‍വി മുന്നില്‍ കാണുന്ന സാഹചര്യം വരെയുണ്ടാക്കി. കൊണോലിയ്ക്കല്ലാതെ ഒരൊറ്റ ഓസീസ് ബാറ്റര്‍ക്കും മത്സരത്തില്‍ 30ന് മുകളില്‍ റണ്‍സ് നേടാനായില്ല. അവസാനഘട്ടത്തില്‍ 4 വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തി ഓസീസ് പരാജയത്തിനുള്ള വാതില്‍ പോലും തുറന്നിടുന്ന സാഹചര്യമുണ്ടായി.എന്നാല്‍ അവസാന ഓവറുകളില്‍ ആഡം സാംപയും റൈലി മെറഡിത്തും ശാന്തത കൈവിടാതെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു.
 
ബംഗ്ലാദേശ് ബൗളര്‍മാരില്‍ ഷൊറിഫുല്‍ ഇസ്ലാം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കൊണോളിയുടെ അസാമാന്യ ഇന്നിംഗ്സ് ബംഗ്ലാദേശ് ശ്രമങ്ങളെ വിഫലമാക്കി. ബംഗ്ലാദേശ് നിരയില്‍ 83 റണ്‍സുമായി തൗഹിദ് ഹൃദോയും 58 റണ്‍സുമായി ലിറ്റണ്‍ ദാസും 56 റണ്‍സുമായി മൊസാദേക്ക് ഹൊസൈനുമാണ് തിളങ്ങിയത്.
 
വിജയത്തോടെ മുഖം രക്ഷിക്കാന്‍ ഓസീസിനായി അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂപ്പര്‍ കൊണോലി തന്റെ വരവ് അറിയിച്ച മത്സരം കൂടിയായി ഓസീസിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം. മിച്ച് മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവര്‍ തിരിച്ചെത്തുന്നതോടെ ബാറ്റിങ്ങില്‍ ഓസീസിന് കൂടുതല്‍ സന്തുലനം നേടാനാവുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കൂപ്പര്‍ കൊണോലിയ്‌ക്കൊപ്പം യുവതാരം ഒലിവര്‍ പീക്കെയിലും വലിയ പ്രതീക്ഷയാണ് ഓസീസ് വെയ്ക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
KL Rahul: 'ആർക്കാടാ എന്നെ മാറ്റേണ്ടത്'; വിമർശകരെ കണ്ടംവഴി ഓടിച്ച് 'ക്ലാസി രാഹുൽ'