Rohit Sharma: രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐക്ക് അതൃപ്തി, അഴിച്ചുപണി ആലോചനയില്‍

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്

രേണുക വേണു| Last Modified വെള്ളി, 24 മാര്‍ച്ച് 2023 (21:37 IST)

Rohit Sharma: ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ. വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ കരിയര്‍ ത്രിശങ്കുവിലേക്ക്. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മുതിര്‍ന്ന താരങ്ങള്‍ക്ക് ഇനിയും അവസരം നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരികയാണ് ഇനിയുള്ള പോംവഴിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്. നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായത് ബിസിസിഐ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഏകദിന ലോകകപ്പ് കഴിഞ്ഞയുടന്‍ രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് നീക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിന് മുന്‍പ് തന്നെ ക്യാപ്റ്റന്‍സിയില്‍ മാറ്റം വേണോ എന്ന ആലോചനയിലാണ് ബിസിസിഐ ഇപ്പോള്‍. ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐയുടെ ആലോചന. നായകസ്ഥാനം നഷ്ടപ്പെട്ടാല്‍ രോഹിത് ഏകദിന ടീമില്‍ ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :