അനുബന്ധ വാര്‍ത്തകള്‍
- മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്
- Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം
- കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
- അയ്യേ നാണക്കേട്!, ടെസ്റ്റ് റാങ്കിംഗിൽ ബംഗ്ലാദേശിനും പിന്നിലായി പാകിസ്ഥാൻ
- അച്ഛനൊക്കെ അങ്ങ് വീട്ടിൽ, അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സർ തൂക്കി മകൻ: വീഡിയോ
എന്തിനാടാ ജയിച്ചിട്ട് ... നമ്മൾ പാകിസ്ഥാനാണ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് തോൽവി
Pak vs Ban
55 റണ്‍സോടെ ജാക്കര്‍ അലിയും 33 റണ്‍സുമായി മെഹ്ദി ഹസനുമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഫഖര്‍ സമന് 8 റണ്‍സിന് പുറത്തായപ്പോള്‍ സയ്യിം അയൂബ്(1), മുഹമ്മദ് ഹാരിസ്(0), ക്യാപ്റ്റന്‍ സല്മാന് ആഗ(9), ഹസന് നവാസ്(0), മുഹമ്മദ് നവാസ്(0) എന്നിങ്ങനെയാണ് പുറത്തായത്. ഇതോടെ 15 റണ്‍സിനിടെ 5 വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. 47 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ കൂപ്പുക്കുത്തിയ പാകിസ്ഥാനെ എട്ടാമനായി ഇറങ്ങിയ ഫഹീം അഷ്റഫാണ് 100 കടത്താൻ സഹായിച്ചത്.
32 പന്തില്‍ 51 റണ്‍സുമായി ചെറുത്തുനിന്ന ഫഹീം അഷ്റഫിന് 13 റണ്സുമായികുല്ദില് ഷാ, 19 റണ്‍സുമായി അബ്ബാസ് അഫ്രീദി, 17 റണ്‍സുമായി അഹമ്മദ് ദാനിയേല്‍ എന്നിവര്‍ വാലറ്റത്ത് മികച്ച പിന്തുണ നല്‍കിയെങ്കിലും പാകിസ്ഥാന് പോരാട്ടം 8 റണ്‍സകലെ അവസാനിച്ചു. 2 വിക്കറ്റ് കൈയ്യിലിരിക്കെ അവസാന രണ്ടോവറില്‍ 28 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത്. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സെടുത്ത് പാകിസ്ഥാന് വിജയപ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും പത്തൊമ്പതാം ഓവറില്‍ അര്‍ധസെഞ്ചുറി തികച്ച ഫഹീം അഷ്റഫ് പുറത്തായത് പാകിസ്ഥാന് തിരിച്ചടിയാവുകയായിരുന്നു.