Pakistan vs USA : അമേരിക്കയെ കറക്കി വീഴ്ത്തി ഉസ്മാൻ താരിഖ്; ടി20 ലോകകപ്പിൽ പാകിസ്ഥാന് തകർപ്പൻ ജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Pakistan vs USA, T20 worldcup,Cricket News, Usman Tariq
കൊളംബോ| രേണുക വേണു| Last Modified ബുധന്‍, 11 ഫെബ്രുവരി 2026 (11:13 IST)
കൊളംബോ: ടി20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന്
പാകിസ്ഥാന്‍. ലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച യുഎസ്എക്കെതിരെ 32 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ തകര്‍പ്പന്‍ പ്രകടനമാണ് അമേരിക്കന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഓപ്പണര്‍ സഹിബ്സാദ ഫര്‍ഹാന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍ നിന്ന് 5 സിക്സറുകളും 6 ഫോറുകളും അടക്കം 73 റണ്‍സാണ് ഫര്‍ഹാന്‍ അടിച്ചുകൂട്ടിയത്. ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരും മികച്ച പിന്തുണ നല്‍കി. അമേരിക്കയ്ക്കായി ഷാഡ്ലി ഷാല്‍ക്വിക്ക് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ അമേരിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ ഷയാന്‍ ജഹാംഗിര്‍ (49), മധ്യനിരയില്‍ ശുഭം രഞ്ജാനെ (51) എന്നിവര്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താനായതാണ് പാകിസ്ഥാന് തുണയായത്. ബൗളിംഗ് ആക്ഷന്‍ വിവാദങ്ങള്‍ക്കിടയിലും പാക് ടീമില്‍ ഇടം പിടിച്ച സ്പിന്നര്‍ ഉസ്മാന്‍ താരിഖ് 4 ഓവറില്‍ 3 യുഎസ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതാണ് യുഎസ് പ്രതിരോധത്തെ തകര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :