'സഞ്ജു ലഭിച്ച അവസരങ്ങൾ പാഴാക്കി, ഇനി പരീക്ഷിയ്ക്കേണ്ടത് ഈ താരങ്ങളെ'

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (15:37 IST)
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അവസരം നൽകണം എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ലഭിച്ച അവസരങ്ങൾ വേണ്ടവിധം പ്രയോചനപ്പെടുത്താൻ സഞ്ജുവിന് സാധിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ്. ഇംഗ്ലങ്ങിന്റെ ഇന്ത്യ ടൂറിലെ നിശ്ചിത ഓവർ ടിമുകളിൽ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അവസരം നൽകണം എന്ന് ആകാശ് ചോപ്ര വ്യക്തമാക്കിയത്.

'ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും, ടീമിൽ അവസരം ലഭിയ്ക്കുന്നതിനായി വാതിലിൽ മുട്ടുകയാണ്. ഇംഗ്ലണ്ടിനെതിരെ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ അവര്‍ ഒട്ടും അകലെ അല്ല. കാരണം, സഞ്ജുവിന് അവസരം ലഭിച്ചു എങ്കിലും അത് കൃത്യമായി പ്രയോജനപ്പെടുത്താന്‍ താരത്തിന് സാധിച്ചില്ല, ശ്രേയസ് അയ്യരുടെ കാര്യത്തിലും ഉറപ്പ് പറയാനാകില്ല. 50-50 എന്ന അവസ്ഥയിലാണ് ശ്രേയസ് അയ്യർ, ഓസിസ് പര്യടനത്തിൽ ശ്രേയസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു എന്ന് പറയാതെവയ്യ.
2020ലേത് പോലെ 2021ലും ഇഷാന്‍ കിഷനും, സൂര്യകുമാറിനും ഐപിഎല്ലില്‍ മികച്ച പ്രകടനം തുടർന്നാൽ അവർ രാജ്യാന്തര ക്രിക്കറ്റ് കളിയ്ക്കും എന്നതിൽ സംശയം വേണ്ട.' ആകാശ് ചോപ്ര പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :