ധോണിയല്ലാതെ ചെന്നൈയ്ക്ക് മറ്റൊരു ക്യാപ്റ്റനെ സങ്കൽപ്പിയ്ക്കാനാകില്ല: ഡുപ്ലെസി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 19 ഏപ്രില്‍ 2020 (13:51 IST)
എംഎസ് ധോണിയില്ലാത്ത ഒരു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെക്കുറിച്ചു ചിന്തിയ്ക്കാൻപൊലുമാകില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി. ധോണി മുന്നിൽ നിന്നും നയിക്കുമ്പോൾ സിഎസ്‌കെ തിർത്തും വ്യത്യസ്തമായ ഒരു ടീമായി മാറും എന്ന് ഡ്യുപ്ലെസി പറയുന്നു. ചൈന്നൈ സൂപ്പർ കിങ്സിന്റെ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിൽ സംസാരിക്കുമ്പോഴാണ് ഡ്യുപ്ലെസി ഇക്കാര്യം പറഞ്ഞത്.

'ധോണി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായൊരു ടീമാണ്. ഈ ഗ്രൂപ്പില്‍ നായകനെന്ന നിലയില്‍ അത്രയും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. ധോണിക്കു കീഴില്‍ മൂന്നു തവണ സിഎസ്‌കെ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ എട്ടു തവണ സിഎസ്‌കെ ഫൈനല്‍ കളിയ്ക്കുകയും ചെയ്തു. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിലെത്തിയ ഏക ടീം കൂടിയാണ് സിഎസ്‌കെ

ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റന് കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും സാധിയ്ക്കില്ല. ധോണി ടീം വിട്ടാല്‍ സിഎസ്‌കെ മറ്റൊരു ടീമായി മാറും. അദ്ദേഹം ടീമില്‍ ഇല്ലെങ്കില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കപ്പെടുക. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഐപിഎല്ലിന്റെ ഭാഗമാണ്. ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി ടൂര്‍ണമെന്റ് മാറിക്കഴിഞ്ഞു' ഡുപ്ലെസി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :