സച്ചിനൊപ്പമെത്താം, റൂട്ടിനെ കാത്തിരിയ്ക്കുന്നത് വമ്പൻ റെക്കോർഡുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 13 ഫെബ്രുവരി 2021 (12:45 IST)
ചെന്നൈ: ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയാണ് ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്താനും 277 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്താനും ഓസ്ട്രേലിയയെ സഹായിച്ചത്. പരമ്പരയിൽ ഒന്നാം 1-0ന് ഇപ്പോൾ ഇംഗ്ലണ്ട് മുന്നിലാണ് രണ്ടാം ടെസ്റ്റ് ചെന്നൈയിൽ പുരോഗമിയ്ക്കുമ്പോൾ, രണ്ടാം ടെസ്റ്റിലും റൂട്ടിന് തിളങ്ങാനായാൽ വമ്പൻ റെക്കോർഡുകളാണ് റൂട്ടിനെ കാത്തിരിയ്ക്കുന്നത്. സച്ചിന്റെ റെക്കോർഡിനൊപ്പമെത്താനും റൂട്ടിനാകും.

ഇരട്ട സെഞ്ചറികളൂടെ എണ്ണത്തിൽ സച്ചിനൊപ്പം എത്താനുള്ള അവസരമാണ് പ്രധാനപ്പെട്ടത്. രണ്ടാം ടെസ്റ്റിൽ ഇരട്ട സെഞ്ചറി നേടിയാൽ ടെസ്റ്റിൽ ആറ് ഇരട്ട സെഞ്ചറികൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ റൂട്ട് ഉൾപ്പെടും. ഇതിനോടകം അഞ്ച് ഇരട്ട സെഞ്ചറികൾ താരം സ്വന്തമാക്കിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, മര്‍വന്‍ അട്ടപ്പട്ടു, ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍, റിക്കി പോണ്ടിങ് എന്നിവരാണ് ആറ് ഇരട്ട സെഞ്ചറികൾ നേടിയിട്ടുള്ള താരങ്ങൾ.

കഴിഞ്ഞ മുന്ന് മത്സരങ്ങളിലും 150ന് മുകളിൽ സ്കോർ ചെയ്ത റൂട്ടിന് രണ്ടാം ടെസ്റ്റിൽ 150 റൺസ് കണ്ടെത്താനായാൻ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ 150ലധികം റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡില്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പമെത്താം. ഇതിനോടകം 20 ടെസ്റ്റ് സെഞ്ച്വറികൾ നേടിയിട്ടുള്ള റൂട്ടിന് രണ്ടാം ടെസ്റ്റിൽ സെഞ്ചറി നേടാനായാൽ ടെസ്റ്റ് സെഞ്ച്വറികളില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ റെക്കോഡിന് ഒപ്പമെത്താനാകും. രണ്ടാം ടെസ്റ്റിലും ജയിച്ചാൽ ഇംഗ്ലണ്ടിന് ഏറ്റവുമധിക ടെസ്റ്റ് ജയങ്ങൾ സമ്മാനിച്ച നായകൻ എന്ന ബഹുമതി റൂട്ട് സ്വന്തം പേരിലാക്കും. 47 മത്സരത്തില്‍ നിന്ന് 26 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ മൈക്കല്‍ വോണിനൊപ്പമാണ് നിലവിൽ റൂട്ടിന്റെ സ്ഥാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :