ആദ്യസെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നു

ഈഡന്‍ പാര്‍ക്ക്| JOYS JOY| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (07:57 IST)
ലോകകപ്പ് ക്രിക്കറ്റിന്റ ആദ്യസെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 18 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റിന് 71 റണ്‍സ് ആണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം.


31 റണ്‍സ് എടുക്കുന്നതിനിടയില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരെ നഷ്‌ടപ്പെട്ടിരുന്നു. 10 റണ്‍സ് എടുത്ത ഹാഷിം ആംല, 14 റണ്‍സ് എടുത്ത ഡീകോക്ക് എന്നിവരാണ് പുറത്തായത്. ബോള്‍ട്ടിനാണ് ഇരുവരുടെയും വിക്കറ്റ്.

ന്യൂസീലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് മത്സരം. ലോകകപ്പ് തുടങ്ങിയതു മുതല്‍ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാണ് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :