‘ദാദ ദ ഗ്രേറ്റ്‘: ബാറ്റിംഗ് രാജകുമാരന്‍

PTIFILE

1996. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ബംഗാളുകാരനായ സൌരവ് ഗാംഗുലിയെ ഉള്‍പ്പെടുത്തി. ക്രിക്കറ്റ് പണ്ഡിതന്‍‌മാരും, മുന്‍ താരങ്ങളും കലിതുള്ളി: ‘ഇയാള്‍ ഇംഗ്ലണ്ടില്‍ പോയി എന്തു ചെയ്യാനാണ്?’.

മിടുക്കന്‍‌മാര്‍ നാവു കൊണ്ട് മറുപടി പറയാറില്ല. അവര്‍ പ്രവൃത്തി കൊണ്ട് അവര്‍ എന്താണെന്ന് തെളിയിച്ച് കൊടുക്കാറാണ് പതിവ്. ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്‌സില്‍ ഗാംഗുലി 131 റണ്‍സ് നേടി. തീര്‍ന്നില്ല, നോട്ടിങ്ങ്‌ഹാമില്‍ മിന്നുന്ന 136 റണ്‍സ്. വിമര്‍ശകരുടെ പത്തി നിലം പൊത്തി.

2007 ല്‍ ഓസ്‌ട്രേലിയയിലെ മെല്‍‌ബണില്‍ ഗാംഗുലി തന്‍റെ നൂറാം ടെസ്റ്റ് കളിച്ചുക്കൊണ്ടിരിക്കുകയാണ്. കണ്ണുകള്‍ ചിമ്മിപ്പിച്ച് ഗാംഗുലി അനായസമായി ഓഫ് സൈഡിലേക്ക് ഫോറുകള്‍ നേടുന്നത് ലോകക്രിക്കറ്റിലെ മനോഹരമായ ദൃശ്യങ്ങളില്‍ ഒന്നാണ്.

1972 ജൂലൈ 8 ന് ബംഗാളി ഫ്യൂഡല്‍ കുടുംബത്തിലാണ് സൌരവ് ജനിച്ചത്. ക്ഷത്രിയന്‍റെ പോരാട്ട വീര്യം അദ്ദേഹത്തിന്‍റെ ഓരോ ചലനങ്ങളിലും നിങ്ങള്‍ക്കു ദര്‍ശിക്കാം. തുലാഭാരം നടത്താനുള്ളത്ര റെക്കോര്‍ഡുകള്‍ ഗാംഗുലിക്ക് സ്വന്തമായിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ ബാറ്റ്‌സ്‌മാന്‍, ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌മാന്‍... അങ്ങനെ ആ പട്ടിക നീളുന്നു. 2003ലെ ലോകക്കപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിച്ചതും ഗാംഗുലിയുടെ നായകത്വമാണ്.


ടീമില്‍ നിന്ന് 2006ലെ തുടക്കത്തില്‍ പുറത്തായതിനു ശേഷം ഗാഗുലിയെ 2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേക്കുള്ള ടീമില്‍ തിരിച്ചു വിളിച്ചു. ടീമില്‍ തിരിച്ചു വന്നതിനു ശേഷം ഗാംഗുലി ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറികളാണ് നേടിയത്.

2007 ല്‍ പാകിസ്ഥാനെതിരെ നേടിയ 239 ആണ് അദ്ദേഹത്തിന്‍റെ ടെസ്റ്റിലെ ഉയര്‍ന്ന സ്കോര്‍. 1999ല്‍ ശ്രീ‍ലങ്കക്ക് എതിരെ നേടിയ 183 ആണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍.

WEBDUNIA|
ടെസ്റ്റില്‍ 43.17 ശരാശരിയുള്ള ഗാംഗുലിക്ക് ഏകദിനത്തില്‍ 41.43 ശരാശരിയുണ്ട്. ടെസ്റ്റില്‍ 32 വിക്കറ്റുകളും എകദിനത്തില്‍ 100 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :