മൂന്നക്കം, ലോര്‍ഡ്സ്, സച്ചിന്‍!

FILEFILE
സച്ചിന്‍ വിശ്വോത്തര ബാറ്റ്സ്‌മാനാണെന്ന കാര്യത്തില്‍ ആര്‍ക്കുമില്ല സംശയം. എന്നാല്‍, ക്രിക്കറ്റിന്‍റെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന ലോര്‍ഡ്സില്‍ സച്ചിന് മുട്ടിടിക്കുന്നോ? അതോ ഭാഗ്യം മുഖം തിരിക്കുന്നോ?

സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് സച്ചിനും ബ്രയാന്‍ ലാറയും. ഇവര്‍ ഫോമിലെത്തിയാല്‍ പിന്നെ രക്ഷയില്ലെന്നാണ് എതിര്‍ടീമംഗങ്ങള്‍ കളിക്കളത്തില്‍ അടക്കം പറയാറുള്ളത്. എന്നാല്‍, ഇരുവര്‍ക്കും ലോര്‍ഡ്സ് ബാലികേറാമല തന്നെ!

ലോര്‍ഡ്‌സില്‍ സച്ചിനെ പോലെ തന്നെ ലാറയ്ക്കും മൂന്നക്കം കാണാന്‍ കഴിഞ്ഞിട്ടില്ല. സച്ചിന്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ 37 റണ്‍സ് എടുത്താണ് പുറത്തായത്. ഈ ഇന്നിംഗ്സില്‍ സ്റ്റീവ് വോയുടെ10927 റന്‍സ് എന്ന ടെസ്റ്റ് റിക്കോഡ് സച്ചിന്‍ മറികടന്നു.

ഭാഗ്യമുണ്ടെങ്കില്‍ സച്ചിന്‍ ഈ പരമ്പരയില്‍ തന്നെ തൊട്ടു മുന്നില്‍ ഉള്ള ബ്രയാന്‍ ലാറ(11953) അലന്‍ ബോര്‍ഡര്‍ (11174) എന്നിവരെയും മറികടക്കും. പക്ഷേ അതിനൊപ്പം ലോര്‍ഡ്‌സിന്‍റെ സ്വന്തം റിക്കോഡ് ബുക്കില്‍ മൂന്നക്കം കടന്നു എന്ന പദവിയും സച്ചിന് സ്വന്തമാക്കാ‍ന്‍ കഴിയുമോ?
ലണ്ടന്‍| PRATHAPA CHANDRAN|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :