സുരക്ഷാ ആശങ്കയില്ലെന്ന് സച്ചിന്‍

PTIPTI
തങ്ങളുടെ മാതൃരാജ്യത്ത് ആരും തങ്ങളെ അപകടപ്പെടുത്തുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. അടുത്തയിടെ രാജ്യത്ത് ഉണ്ടായ ബോംബ് സ്ഫോടങ്ങള്‍ ഉയര്‍ത്തുന്ന സുരക്ഷാ ആശങ്കയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സച്ചിന്‍

ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബാംഗ്ലുരില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. സുരക്ഷാ ആശങ്കകള്‍ തന്നെയോ മറ്റ് ടീമംഗങ്ങളെയൊ ബാധിച്ചിട്ടില്ല എന്ന് പറഞ്ഞ സച്ചിന്‍ മോശമായ ഒന്നും സംഭവിക്കില്ലെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

ഇതു തങ്ങളുടെ മാതൃരാജ്യമാണെന്നും ഇവിടെ സ്വന്തന്ത്രമായി സഞ്ചരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കണമെന്നും സച്ചിന്‍ പറഞ്ഞു. അതേ സമയം ഓസ്ട്രേലിയന്‍ ടീം ഈ വിഷയത്തെ കുറിച്ച് എന്ത് കരുതുന്നു എന്ന അഭിപ്രായപ്പെടാന്‍ വിസമ്മതിച്ച സച്ചിന്‍ ആരും തങ്ങളെ അപകടപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.

ഇന്ത്യന്‍ പര്യടനത്തിന് എത്തുന്ന ഓസ്ട്രേലിയന്‍ ടീമിന് പരിചയസമ്പത്ത് കുറവാണെന്ന് പേരില്‍ അവരുടെ കരുത്ത് കുറച്ചു കാണുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. വ്യക്തമായ പദ്ധതിയുമായാണ് ഓസീസിനെ നേരിടുക എന്നും സച്ചിന്‍ വ്യക്തമാക്കി. സൌരവ് ഗാംഗുലിയെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ സച്ചിന്‍ വിസമ്മതിച്ചു.

ബാംഗ്ലൂര്‍| WEBDUNIA|
ടീം നായകനും കോച്ചും സെലക്ടര്‍മാരും ചേര്‍ന്നാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പറഞ്ഞ സച്ചിന്‍ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് കളിക്കാര്‍ ചെയ്യുന്നതെന്നും സച്ചിന്‍ വിശദീകരിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :