സച്ചിനും സെവാഗുമെത്തും, ഹര്‍ഭജന്‍ ചര്‍ച്ചയില്‍

കൊല്‍ക്കത്ത| WEBDUNIA|
PRO
PRO
വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി സെലക്ടര്‍മാര്‍ യോഗം ചേരുന്നു. ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ ടീമിലേക്ക് തിരിച്ചു വിളിക്കണമോയെന്നതായിരിക്കും പ്രധാന ചര്‍ച്ചാവിഷയം.

ഇംഗ്ലണ്ട് പര്യടനത്തില്‍ പരുക്കേറ്റ് പിന്‍‌മാറിയ ഹര്‍ഭജന്‍ സിംഗിനെ അടുത്തിടെ ഇന്ത്യയില്‍ നടന്ന ഏകദിനപരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ഹര്‍ഭജനെ ഒഴിവാക്കിയത്. ചാമ്പ്യന്‍സ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയതാണ് ഇപ്പോള്‍ ഹര്‍ഭജന് അനുകൂല ഘടകം. എന്നാല്‍ ടീമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുന്ന ഹര്‍ഭജന് ആര്‍ അശ്വിന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനപരമ്പരയില്‍ അശ്വിന്‍ 10 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അമിത് മിശ്രയും പ്രഗ്യാന്‍ ഓജയും സ്പിന്‍ ബൌളിംഗ് വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉണ്ട്.

പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞമത്സരങ്ങളില്‍ ഉണ്ടാകാതിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും, വിരേന്ദ്ര സെവാഗും ഇഷാന്ത് ശര്‍മ്മയും തിരിച്ചെത്തും. ഏകദിനപരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിരാട് കോഹ്‌ലിക്ക് ടെസ്റ്റില്‍ വീണ്ടും അവസരം ലഭിച്ചേക്കും. പേസ് ബൌളിംഗ് നിരയില്‍ പ്രവീണ്‍ കുമാറിന് സ്ഥാനം ഉറപ്പാണ്. മലയാളി താരം എസ് ശ്രീശാന്തിന് ആര്‍ വിനയ് കുമാര്‍, വരുണ്‍ ആരോണ്‍ എന്നിവരാണ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് ബൌളര്‍മാര്‍.

അടുത്ത മാസം ആറ് മുതലാണ് വെസ്റ്റിന്‍ഡീസുമായുള്ള ടെസ്റ്റ് മത്സരം നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :