ശ്രീശാന്ത് കൊച്ചിക്ക്, 4.1 കോടി രൂപ

ബാംഗ്ലൂര്‍| WEBDUNIA|
ഐ പി എല്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ താരമെന്ന് കരുതിയ ഗൌതം ഗംഭീറിന് 11.4 കോടി രൂപ. 11.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ഗൌതം ഗഭീറിനെ വങ്ങിയത്. സച്ചിന്‍ തെണ്ടുല്‍ക്കറിനെ എട്ടര കോടി രൂപയ്ക്ക് ആണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, അതില്‍ കൂടുതല്‍ തുക നല്കിയാണ് ഗംഭീറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഐ പി എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന് ഇത്രയധികം തുക ലഭിക്കുന്നത്.

കഴിഞ്ഞ ഐ പി എല്‍ സീസണിലെ ഒരു താരങ്ങളെ പോലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ലേലത്തില്‍ 40 കോടി രൂപ വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് താരങ്ങളെ വാങ്ങുന്നതിന് ഉപയോഗിക്കാം. ആകെ തുകയുടെ നാലിലൊന്ന് മുടക്കിയാണ് ഗൌതം ഗംഭീറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയിരിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

09.66 കോടി രൂപയ്ക്ക് യൂസഫ് പഠാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയിരിക്കുന്നു. കൊച്ചി അവസാനനിമിഷം വരെ ഉണ്ടായിരുന്നെങ്കിലും കൊച്ചിക്ക് യൂസഫ് പഠാനെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കന്‍ താരം, ജാക്വിസ് കാലിസിനെ 05.1 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി.

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്

ശ്രീലങ്കന്‍ ബാറ്റ്സമാന്‍ തിലകരത്ന ദില്‍ഷനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. 09.9 കോടി രൂപയ്ക്ക്. 04.14 കോടിക്ക് സഹീര്‍ഖാനും റോയല്‍ ചലഞ്ചേഴ്സിന് സ്വന്തം. ദക്ഷിണാഫ്രിക്കയുടെ താരം എ ബി ഡിവില്ലേഴ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് സ്വന്തമാക്കിയിരിക്കുന്നു. 05.06കോടി രൂപയ്ക്ക് ആണ് ഡിവില്ലേഴ്സിനെ സ്വന്തമാക്കിത്.
ഡാനിയല്‍ വെട്ടോറി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്. 2.53 കോടിക്ക് ആണ് വെട്ടോറിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ്

4.6 കോടി രൂപയ്ക്ക് റോസ് ടൈലര്‍ ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍ രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് 2.3 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം. ആവേശകരമല്ലാത്ത ലേലം വിളിയായിരുന്നു രാഹുല്‍ ദ്രാവിഡിനു വേണ്ടി നടന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ജൊഹാന്‍ ബോധയെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 4.37 കോടി രൂപയ്ക്കാണ് ദക്ഷിണാഫ്രിക്കന്‍ ബൌളറായ ബോധയെ റോയല്‍സ് സ്വന്തമാക്കിയത്.

ഡെക്കാന്‍ ചാര്‍ജേഴ്സ്

ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണെ 09.99 കോടി രൂപയ്ക്ക് ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ വൈറ്റിനെ ഡെക്കാന്‍ ചാര്‍ജേഴ്സ് സ്വന്തമാക്കിയിരിക്കുന്നു. 05.06 കോടി രൂപയ്ക്ക് ആണ് ഡെക്കാന്‍ ചാര്‍ജേഴ്സ് വൈറ്റിനെ സ്വന്തമാക്കിയത്. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരെയെ ഡെക്കാന്‍ ചാര്‍ജേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നു. 3.22 കോടി രൂപ നല്കിയാണ് സംഗക്കാരെയെ സ്വന്തമാക്കിയത്.

കൊച്ചി ഐ പി എല്‍ ടീം

മഹേള ജയവര്‍ദ്ധന കൊച്ചി ടീമിന് സ്വന്തം. 06.75 കോടി രൂപ മുടക്കിയാണ് കൊച്ചി ഐ പി എല്‍ ടീം ആദ്യ കളിക്കാരനെ സ്വന്തമാക്കിയത്. വി വി എസ് ലക്ഷ്‌മണും കൊച്ചി ടീമിന്. 1. 84 കോടി രൂപയ്ക്ക് ആണ് വി വി എസ് ലക്ഷ്മണിനെ കൊച്ചി സ്വന്തമാക്കിയത്. ബ്രണ്ടന്‍ മക്കല്ലം കൊച്ചി ഐ പി എല്‍ ടീമിന് സ്വന്തമായി. 2.18 കോടി രൂപയ്ക്കാണ് മക്കല്ലത്തെ കൊച്ചി സ്വന്തമാക്കിയത്. ശ്രീശാന്തിനെയും കൊച്ചി ഐ പി എല്‍ ടീം സ്വന്തമാക്കിയിരിക്കുന്നു. 4.14 കോടി രൂപയ്ക്ക് ആണ് ശ്രീശാന്തിനെ കൊച്ചി ടീം സ്വന്തമാക്കിയത്. ഇതോടെ, കൊച്ചി ടീമിന് നാല് അംഗങ്ങള്‍ ആയിരിക്കുകയാണ്. ജയവര്‍ധന, വി വി എസ് ലക്ഷ്മണ്‍, മക്കല്ലം എന്നിവരാണ് മറ്റ് അംഗങ്ങള്‍. ആര്‍ പി സിംഗിനെ കൊച്ചി ഐ പി എല്‍ ടീം സ്വന്തമാക്കിയിരിക്കുന്നു. ഇന്ത്യന്‍ ബൌളര്‍ ആണ് 2.3 കോടി രൂപയ്ക്ക് ആണ് ആര്‍ പി സിംഗിനെ കൊച്ചി ഐ പി എല്‍ ടീം സ്വന്തമാക്കിയത്.

പൂണെ വാരിയേഴ്സ്

ആദ്യമായി ഐ പി എല്ലില്‍ പങ്കെടുക്കുന്ന പൂണെ വാരിയേഴ്സ് ടീം യുവരാജ് സിംഗിനെ 8.28 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്തിനെ പൂണെ വാരിയേഴ്സ് സ്വന്തമാക്കിയിരിക്കുന്നു. പൂണെ വാരിയേഴ്സിന്‍റെ രണ്ടാമത്തെ താരമാണ് ഗ്രെയിം സ്മിത്ത്. 2.3 കോടി രൂപയ്ക്ക് ആണ് ഗ്രെയിം സ്മിത്തിനെ പൂണെ വാരിയേഴ്സ് സ്വന്തമാക്കിയത്. റോബിന്‍ ഉത്തപ്പയെ പൂണെ വാരിയേഴ്സ് ടീം 09.66 കോടി രൂപയ്ക്ക് സ്വന്തമാക്കി. കൊച്ചി ഐ പി എല്‍ ടീമും പൂണെ വാരിയേഴ്സും തമ്മിലുള്ള ആവേശകരമായ ലേലത്തിനൊടുവിലാണ് റോബിന്‍ ഉത്തപ്പ പൂണെ വാരിയേഴ്സിനെ സ്വന്തമാക്കിയത്. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടിയായിരുന്നു ഉത്തപ്പ കളിച്ചിരുന്നത്.

മുംബൈ ഇന്ത്യന്‍സ്

രോഹിത് ശര്‍മ്മ, മുംബൈ ഇന്ത്യന്‍സിന് സ്വന്തമായിരിക്കുന്നു. 09.2 കോടി രൂപ മുടക്കിയാണ് രോഹിതിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ട്സ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 03.91 കോടി രൂപ മുടക്കിയാണ് സൈമണ്ട്സിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

പഞ്ചാബ് കിംഗ്സ് ഇലവന്‍

ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിനെ പഞ്ചാബ് കിംഗ്സ് ഇലവന്‍ സ്വന്തമാക്കി. ഡെക്കാന്‍ ചാര്‍ജേഴ്സില്‍ നിന്ന് ആണ് ഐ പി എല്‍ നാലാം സീസണില്‍ കളിക്കുന്നതിനായി ഗില്‍ക്രിസ്റ്റ് കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ എത്തുന്നത്. 4.14 കോടി രൂപയ്ക്ക് ആണ് കിംഗ്സ് ഇലവന്‍ ഗില്‍ക്രിസ്റ്റിനെ സ്വന്തമാക്കിയത്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇര്‍ഫാന്‍ പഠാനെ സ്വന്തമാക്കിയിരിക്കുന്നു. 8.74 കോടി രൂപയ്ക്കാണ് ഇര്‍ഫാനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയത്.

അതേസമയം, സൌരവ് ഗാംഗുലിക്ക് വേണ്ടി ലേലം വിളിക്കാന്‍ ആരും രംഗത്തു വന്നില്ല എന്നതും ശ്രദ്ധേയമാണ്. ക്രിസ് ഗെയ്‌ലിനെയും ആരും ലേലം വിളിച്ചില്ല. രാവിലെ നടന്ന ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരെയും ലേലത്തിലെടുത്തിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :