മോഡിയെ കാത്തിരിക്കുന്നത് പ്രശ്നങ്ങള്‍

മുംബൈ| WEBDUNIA|
ദക്ഷിണാഫ്രിക്കയില്‍ നിന്നും രണ്ടാം ഐ പി എല്‍ വിജയത്തിന്‍റെ സന്തോഷവുമായി ഇന്ത്യയില്‍ തിരിച്ചെത്തുന്ന ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിയെ കാത്തിരിക്കുന്നത് പ്രശ്നങ്ങളുടെ കേസുകളുടെയും കൂമ്പാരം. നേരത്തെ നിലനിന്നതും പുതിയതുമായ കേസുകളാണ് മോഡിക്ക് തലവേദനയാകുക.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്‌ വിശദീകരണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ്‌ അയച്ചിരിക്കയാണ്. വഞ്ചനാ കേസില്‍ മോഡി നേരത്തെ കോടതിയില്‍നിന്ന്‌ ജാമ്യം എടുത്തിരുന്നു എങ്കിലും കോടതിയെ അറിയിക്കാതെയാണ് അദ്ദേഹം വിദേശത്തേക്ക് കടന്നത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയോടെയാണ്‌ ഹൈക്കോടതി മോഡിക്ക്‌ ജാമ്യം നല്‍കിയിരുന്നത്‌.

സന്നദ്ധ സംഘടനയായ നാഗരിക്‌ മോര്‍ച്ച നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി നോട്ടീസ്‌ അയച്ചത്‌. ജെയ്‌പൂര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക്‌ സഹായധനം വാഗ്‌ദാനം ചെയ്‌തതുമായി ബന്ധപ്പെട്ടതാണ്‌ വഞ്ചനാ കേസ്‌. ആറു കോടിയുടെ ചെക്ക്‌ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയ്‌ക്ക്‌ മോഡി കൈമാറിയെങ്കിലും പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. ഇതാണ് മോഡിക്കെതിരെയുള്ള പ്രധാന കേസ്.

ലളിത് മോഡിക്കെതിരെ ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 420 വകുപ്പ് പ്രകാരം ഫണ്ട് ദുരുപയോഗം ചെയ്തതതായാണ് മോഡിക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. ജയ്പൂര്‍ ആസ്ഥാനമായുള്ള നാദരിക് മോര്‍ച്ച നല്‍കിയ പരാതിയിലാണ് കേസെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :