ബര്‍ഡന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഇന്ത്യന്‍ ടീമുകളുടെ ദുരന്തകഥയ്ക്ക് ഒരു അധ്യായം കൂടി. ട്വന്‍റി20 ചാംപ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ജയമില്ലാതെ മടങ്ങുന്നു. സിഡ്നി സിക്സേഴ്സിനോടു 12 റണ്‍സിനു പരാജയം ഏറ്റു വാങ്ങിയ മുംബൈ ടൂര്‍ണമെന്‍റില്‍ ഒരു ജയം പോലുമില്ലാതെയാണു മടങ്ങുന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിക്സേഴ്സ് 136 റണ്‍സിനു പുറത്തായി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു 124 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈയ്ക്കു വേണ്ടി ബ്രയാന്‍ സ്മിത്ത് 26ഉം ഹര്‍ഭജന്‍ സിങ് 22 ഉം റണ്‍സ് എടുത്തു. കളിച്ച നാലു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മുംബൈ തോല്‍ക്കുകയും ഒരു മത്സരം മഴമൂലം മുടങ്ങുകയും ചെയ്തു.