മക്ഗ്രാത്തിന്‍റെ നഷ്ടം പ്രശ്നമായില്ലെന്ന് വീരു

സെഞ്ചൂറിയന്‍| WEBDUNIA|
ഐ പി എല്ലില്‍ ഒരു മത്സരത്തില്‍പ്പോലും ഫാസ്റ്റ് ബൌളര്‍ ഗ്ലെന്‍ മക്‍ഗ്രാത്തിനെ ഇറക്കാത്തതിന്‍റെ പേരില്‍ തങ്ങള്‍ക്ക് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന് ഡെല്‍ഹി ഡെയര്‍ ഡിവിള്‍സിന്‍റെ നായകന്‍ വീരേന്ദര്‍ സേവാഗ്. സെമിഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സില്‍ നിന്നേറ്റ തോല്‍‌വിയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സേവാഗ്.

മക്ഗ്രാത്തിനെ കളിപ്പിക്കാതിരുന്നത് നഷ്ടമായെന്ന് കരുതുന്നില്ല. അദ്ദേഹം കഴിവുറ്റ ബൌളറാണ്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ ഫോമില്‍ മങ്ങലേറ്റിട്ടുമുണ്ട്-സേവാഗ് പറഞ്ഞു.

ഗില്‍ക്രിസ്റ്റിന്‍റെ ഇന്നിംഗ്സാണ് തങ്ങളെ പുറത്താ‍ക്കിയതെന്ന് സമ്മതിച്ച വീരു ഗില്ലിയെ തടയാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ മക്‍ഗ്രാത്തിനെ ഒരു മത്സരത്തില്‍പ്പോലും കളിപ്പിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നായിരുന്നു ഗില്‍ക്രിസ്റ്റിന്‍റെ പ്രതികരണം.

എന്നാല്‍ ഇതിനെ പൂര്‍ണമായും വിമര്‍ശിക്കാനും കഴിയില്ല. കാരണം പോയന്‍റ് പട്ടികയില്‍ അവരായിരുന്നു ഒന്നാമത്. മാത്രമല്ല ഡിര്‍ക് നാനസിനെപ്പോലുളള അവരുടെ വിദേതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നുവെന്നും ഗില്ലി കൂട്ടിച്ചേര്‍ത്തു.

അടുത്ത ഐ പി എല്‍ സീസണില്‍ ഡല്‍ഹിക്കുവെണ്ടി കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് മക്ഗ്രാത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :