ബ്രെറ്റ് ലീയെ പരമ്പരയില്‍ നിന്ന് ഒഴിവാക്കി

മെല്‍‌ബണ്‍| WEBDUNIA|
പാകിസ്ഥാനെതിരെയുള്ള ഏകദിന സ്ക്വാഡില്‍ നിന്ന് ബൌളര്‍ ബ്രെറ്റ് ലീയെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കി. ഗ്രൌണ്ടിലിറങ്ങാനുള്ള ഫിറ്റ്നസ് ലീ വീണ്ടെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പരുക്കിനെ തുടര്‍ന്ന് കൈക്കുഴയ്ക്കും കാല്‍‌പാദത്തിനും ശസ്ത്രക്രിയയ്ക്ക് വിധേയനായ ലീ ഫിറ്റ്നെസ് വീണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാനെതിരെയുള്ള ഏകദിന സ്ക്വാഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അമ്പത് ഓവര്‍ മത്സരങ്ങളില്‍ ബൌള്‍ ചെയ്യാനുള്ള ശാരീരികക്ഷമത ലീ വിണ്ടെടുത്തിട്ടില്ലെന്ന് വിലയിരുത്തിയാണ് സെലക്ഷന്‍ കമ്മറ്റിയുടെ പുതിയ തീരുമാനം.

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ലീയെ ഒഴിവാക്കിയതെന്നാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വിശദീകരണം. ഡൌഗ് ബോളിംഗെറിനെ ലീയ്ക്ക് പകരം സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐപി‌എല്ലില്‍ പഞ്ചാബ് കിങ്സ് ഇലവന്‍ താരമായ ലീ ദക്ഷിണാഫ്രിക്കയില്‍ പരിശീലനത്തിലാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :