ഫ്ലിന്‍റോഫിന് പകരം ബൊപ്പാറ?

ലണ്ടന്‍| WEBDUNIA|
ഐപി‌എല്ലിലെ തകര്‍പ്പന്‍ പ്രകടനം രവി ബൊപ്പാറയ്ക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്കുള്ള മടക്കത്തിന് വഴിയൊരുക്കിയേക്കും. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ പരിക്കേറ്റ ഫ്ലിന്‍റോഫിന് പകരം ബൊപ്പാറയെ ഉള്‍പ്പെടുത്താന്‍ സാ‍ധ്യതയുണ്ടെന്ന് സൂചന.

ഐപി‌എല്ലില്‍ ആദ്യ മത്സരങ്ങളില്‍ ശോഭിച്ചില്ലെങ്കിലും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ 59 പന്തില്‍ നിന്ന് 86 റണ്‍സ് ബൊപ്പാറ നേടിയിരുന്നു. പഞ്ചാബിന്‍റെ ഓപ്പണറായ ബൊപ്പാറ ഭേദപ്പെട്ട ശരാശരിയിലാണ് എല്ലാ മത്സരങ്ങളിലും ബാറ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് ഐപി‌എല്‍ ക്യാമ്പില്‍ നിന്നും പരിക്കിനെ തുടര്‍ന്ന് ഫ്ലിന്‍റോഫ് മടങ്ങിയത്. ഐപി‌എല്ലിലെ പ്രകടനം ടെസ്റ്റ് ക്രിക്കറ്റുമായി താരതമ്യം ചെയ്യാനാകില്ലെങ്കിലും ബൊപ്പാറയുടെ ഫോം ടീമിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റില്‍ ബൊപ്പാറ തന്‍റെ കന്നി സെഞ്ച്വറി നേടിയിരുന്നു.

മെയ് ആറിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. നാളെയാണ് ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിക്കുക. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ നാളെ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിന് ശേഷം ബൊപ്പാറയ്ക്ക് മടങ്ങേണ്ടിവരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :