ധോനിയെ ലേലം ചെയ്യും

dhoni
PTIPTI
ഏകദിനത്തിലെ ഇന്ത്യന്‍ നായകനും പ്രഥമ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത മഹേന്ദ്രസിംഗ് ധോനിയെ ബിസിസിഐ ലേലത്തിനു വയ്‌ക്കുന്നു. ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വരുന്ന പ്രഥമ ട്വന്‍റി20 ലീഗായ ഐപിഎല്ലിലാണ് ഇന്ത്യന്‍ ഏകദിന ടീം നായകനെ കളിക്കാരുടെ വിപണിയില്‍ ലേലത്തിനു വയ്‌ക്കുക.

ലീഗിലെ ‘ഐക്കണ്‍ പ്ലേയേഴ്‌സ്’ പട്ടികയില്‍ വരുന്ന അഞ്ചു താരങ്ങളില്‍ പെടുന്ന ധോനി നിലവിലെ സിറ്റി ടീമുകളായ മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവയ്‌ക്ക് പുറമേയുള്ള ആതിഥേയ നഗരങ്ങളുടെ ഏതെങ്കിലും ടീമില്‍ പെടാതെ പോകുന്നെങ്കില്‍ മാത്രമേ ലേലത്തില്‍ വരൂ. ഇതു തന്നെയാണ് ട്വന്‍റി ലോകകപ്പ് ഇന്ത്യന്‍ ഉപനായകന്‍ യുവരാജ് സിംഗിന്‍റെയും സ്ഥിതി.

ഛണ്ഡീഗഡിനു സിറ്റി ടീം വരുന്നില്ലെങ്കില്‍ യുവിയേയും ഐ പി എല്‍ ലേലത്തിനായി വയ്‌ക്കും. ഐക്കണ്‍ പ്ലേയേഴ്‌സില്‍ വരുന്ന മറ്റ് മൂന്നു പേര്‍ സച്ചിനും ദ്രാവിഡും ഗാംഗുലിയുമാണ്. ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിനത്തില്‍ നിന്നും ഒഴിവാക്കിയതിലുള്ള വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ സീനിയര്‍ ത്രയങ്ങളുടെ വില കുറച്ചു കാണാന്‍ ബി സി സി ഐ തയ്യാറല്ല.

ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വരുന്ന പ്രഥമ ട്വന്‍റി20 ലീഗായ ഐ പി എല്‍ ലീഗില്‍ ഈ സീനിയര്‍ താരങ്ങള്‍ക്ക് വമ്പന്‍ തുക നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഐ പി എല്ലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഏതൊരു താരത്തേക്കാളും 10-15 ശതമാനം കൂടുതല്‍ തുക ഇരുവര്‍ക്കും ലഭിക്കും. ആതിഥേയത്വം വഹിക്കുന്ന സിറ്റി ടീമിനൊപ്പമാണെങ്കില്‍ ഇവരെ ലേലത്തില്‍ വയ്‌ക്കുകയില്ല. ലീഗിലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് 1.2 കോടി മുതല്‍ 2 കോടി വരെ ലഭിക്കാനാണ് സാധ്യത.

എന്നാല്‍ ഇത് ബി സി സി ഐ യുടെ ഒരു നിര്‍ദ്ദേശം മാത്രമാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഐ പി എല്‍ ബോര്‍ഡിനായിരിക്കുമെന്നും ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡി പറയുന്നു. ഏപ്രില്‍ 18 മുതല്‍ തുടങ്ങുന്ന ട്വന്‍റി ലീഗിലേക്ക് അടുത്ത മാസം മുതലാണ് കളിക്കാരെ ക്ലബ്ബുകള്‍ക്ക് നല്‍കുക എന്നും മോഡി കൂട്ടിച്ചേര്‍ക്കുന്നു.

ന്യൂഡല്‍‌ഹി: | WEBDUNIA|
ഐക്കണ്‍ പ്ലേയേഴ്‌സിനു അതിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കാനാണ് സാധ്യത. 44 ദിവസം നീണ്ടു നില്‍ക്കുന്ന ലീഗിനായി പണം ഒഴുക്കാനാണ് ബോര്‍ഡിന്‍റെ തീരുമാനം. കൊല്‍ക്കത്ത, മുംബൈ, ബാംഗ്ലൂര്‍ ടീമുകളായിരിക്കും മിക്കവാറും ആതിഥേയ ടീമുകള്‍ എന്നാണ് ബി സി സി ഐ പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :