ധോണിയുടെ പരസ്യത്തിനെതിരെ ഹര്‍ഭജന്‍

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണി അഭിനയിച്ച ഒരു പരസ്യത്തിനെതിരെ പരാതിയുമായി സഹതാരം ഹര്‍ഭജന്‍ സിംഗ് രംഗത്ത്. ധോണി അഭിനയിച്ച മക്ഡവല്‍സ് നമ്പര്‍ വണ്‍ പ്ലാറ്റിനം വിസ്‌ക്കിയുടെ പരസ്യത്തിനെതിരെയാണ് ഹര്‍ഭജന്‍ രംഗത്തെത്തിയിരിക്കുന്നത്.

ധോണിയുടെ പരസ്യം തന്നെ പരിഹസിക്കുന്നതാണെന്ന പരാതിയുമായി മക്ഡവലിന്റെ നിര്‍മാതാക്കളായ യു ബി ഗ്രൂപ്പിന്റെ മേധാവി വിജയ് മല്യക്കെതിരെ ഹര്‍ഭജന്‍ വക്കീല്‍ നോട്ടീസ് അയച്ചു. യു ബി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എസ്. ആര്‍. ഗുപ്ത, പ്രസിഡന്റ് രവി നെടുങ്ങാടി, ഡെപ്യൂട്ടി പ്രസിഡന്റ് ഹരീഷ് ഭട്ട്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് നന്ദിനി വര്‍മ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ധോണിയുടെ പരസ്യം തന്നെയും തന്റെ കുടുംബത്തെയും സിഖ് സമുദായത്തെയും പരിഹസിക്കുന്നതാണ് എന്നാണ് വക്കീല്‍നോട്ടീസില്‍ ഹര്‍ഭജന്‍ പറഞ്ഞിരിക്കുന്നത്. പരസ്യം പിന്‍വലിക്കുകയും തന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ചുകൊണ്ട് പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്ന് അഡ്വ ശ്യാം ധവാനി മുഖേന അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ഭജന്റെ അമ്മ അവ്താര്‍ കൗറിന്റെ പേരിലാണ് നോട്ടീസ് അയച്ചത്.

ഹര്‍ഭജന്‍ അഭിനയിച്ച പെര്‍നോഡ് റിക്കാര്‍ഡിന്റെ റോയല്‍ സ്റ്റാഗ് വിസ്‌ക്കിയുടെ പരസ്യത്തെ കളിയാക്കുന്ന തരത്തിലാണ് ധോണിയുടെ മക്ഡവല്‍ പരസ്യം. ഇന്ത്യയില്‍ മദ്യത്തിന്റെ പരസ്യം അനുവദനീയമല്ലാത്തതിനാല്‍ മെക്ഡവല്‍ നമ്പര്‍ വണ്‍ പ്ലാറ്റിനം സോഡയുടെയും റോയല്‍ സ്റ്റാഗ് ക്രിക്കറ്റ് വസ്ത്രങ്ങളുടെയും പേരിലാണ് പരസ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :