ധോണിക്ക് ഇന്ന് ശാരീരികക്ഷമതാ പരിശോധന

വെല്ലിംഗ്ടണ്‍| WEBDUNIA|
പുറംവേദന മൂലം ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ നിന്ന വിട്ടുനിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ന് ശാരീരികക്ഷമതാപരിശോധനയ്ക്ക് വിധേയനാകും. വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ധോണി ഇറങ്ങുമോ എന്ന് ഇതിന് ശേഷമേ വ്യക്തമാകുകയുള്ളു.

ധോണിക്ക് കളിക്കാനാകുമെന്നാണ് സൂചന. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന സെക്ഷനുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സേവാഗായിരുന്നു ധോണിയുടെ അഭാവത്തില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്.

മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. നൂറാം ടെസ്റ്റ് വിജയം ലക്‍ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുക. അതേ സമയം ധോണിക്ക് കളിക്കാനായില്ലെങ്കില്‍ സേവാഗ് തന്നെയാകും ഇന്ത്യയെ നയിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :