ധോണിക്കും ഹര്‍ഭജനുമെതിരെ കേസ്

മുസാഫര്‍പൂര്‍| WEBDUNIA|
പത്മ അവാര്‍ഡു ദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കും ഹര്‍ഭജന്‍ സിംഗിനും എതിരെ കേസ്. മുതിര്‍ന്ന അഭിഭാഷകനായ സുധീര്‍കുമാര്‍ ഓജയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിലൂടെ ആരാധകരെ അവഹേളിക്കുകയും പത്മ ബഹുമതിയെ നിന്ദിക്കുകയുമാണ് രണ്ട് താരങ്ങളും ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു. സെക്ഷന്‍ 499 (അപകിര്‍ത്തിപ്പെടുത്തല്‍), 504(സമാധാന ലംഘനം ലക്‍ഷ്യം വച്ചുള്ള പ്രവര്‍ത്തി) എന്നീ വകുപ്പുകള്‍ ചുമത്തി ഇരുവര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

മുസാഫര്‍പൂരിലെ സിജെ‌എം കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച കോടതി ഇത് പരിഗണിക്കുമെന്നാണ് സൂചന. ധോണിയും ഹര്‍ഭജനും നഗരത്തില്‍ ഇല്ലാഞ്ഞതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാഞ്ഞതെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

അവാര്‍ഡു ദാന ചടങ്ങില്‍ പങ്കെടുക്കാഞ്ഞതിന് ഇരുവരെയും കായിക മന്ത്രാലയവും വിമര്‍ശിച്ചു. ഇനിയും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിനായി സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും കായിക വകുപ്പ് മന്ത്രി എം‌ എസ് ഗില്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :