ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുത്തു

ഹൊബാര്‍ട്ട്| WEBDUNIA|
PRO
PRO
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ടോസ് നേടിയ ബൌളിംഗ് തെരഞ്ഞെടുത്തു. ഇര്‍ഫാന്‍ പഠാനു പകരം സഹീര്‍ ഖാന്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 28 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എടുത്തിട്ടുണ്ട്. മഹേല ജയവര്‍ധനയാണ്(22) ഔട്ടായത്.

തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ. ഏഴ് മത്സരങ്ങളില്‍ ഇന്ന് 10 പോയന്റുള്ള ടീം ഇന്ത്യ പരമ്പരയില്‍ മൂന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഓസ്ട്രേലിയക്ക് 19 പോയന്റുണ്ട്. നാല് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ടീം ഇന്ത്യക്ക് രണ്ട് ജയങ്ങള്‍ മാത്രമേയുള്ളൂ. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയ ശ്രീലങ്കയ്ക്ക് 15 പോയന്റുണ്ട്. ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്കയോടെ ബോണസ് പോയന്റോടെ ജയിക്കുകയും അടുത്ത മത്സരത്തില്‍ ശ്രീലങ്ക ഓസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ ടീം ഇന്ത്യക്ക് ഫൈനലിലെത്താനാകൂ.

സച്ചിനും സെവാഗും ഫോമിലെത്താത്തത് ടീം ഇന്ത്യക്ക് പ്രതിസന്ധിയാകുന്നു. ആദ്യ മത്സരങ്ങളില്‍ ഗംഭീര്‍ തിളങ്ങിയെങ്കിലും പിന്നീട് മികച്ച സ്കോര്‍ നേടാനായില്ല. വിരാട് കോഹ്‌ലി, സുരേഷ്‌ റെയ്‌ന, നായകന്‍ ധോണി തുടങ്ങിയ മധ്യനിരക്കാര്‍ കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞമത്സരത്തില്‍ ബൌളര്‍മാര്‍ അത്രമോശമല്ലാത്ത പ്രകടനം കാഴ്ചവച്ചത് ആശ്വാസമാകുന്നു.

അതേസമയം പരമ്പരയുടെ തുടക്കത്തില്‍ അത്ര മികവ് കാട്ടാതിരുന്ന ശ്രീലങ്ക ഇപ്പോള്‍ ഫോമിലെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നു മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാകും ശ്രീലങ്ക ടീം ഇന്ത്യയെ നേരിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :