ടീം ഇന്ത്യക്ക് പ്രചോദനമേകാന്‍ പൂനം അര്‍ദ്ധനഗ്നയായി‍!

മുംബയ്| WEBDUNIA|
PRO
PRO
ടീം ഇന്ത്യ ക്രിക്കറ്റ് കിരീടം നേടിയാല്‍ സ്റ്റേഡിയത്തില്‍ തുണിയുരിയാമെന്ന് വാഗ്നാനം നല്‍കിയാണ് മോഡല്‍ പൂനം പാണ്ഡെ പ്രശസ്തയായത്. എന്നാല്‍ ടീം ഇന്ത്യ ലോക ചാമ്പ്യന്‍‌മാരായെങ്കിലും പൂനം വാഗ്ദാനം പാലിച്ചില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമായി വിദേശത്ത് തുണിയുരിയാമെന്നും പൂനം പറഞ്ഞിരുന്നു. വ്യാപകമായ വിമര്‍ശനവും പൂനത്തിനെതിരെ ഉയര്‍ന്നിരുന്നു-ആരാധകരുടെ ഭാഗത്ത് നിന്നും സദാചാരക്കാരുടെ ഭാഗത്ത് നിന്നും. എന്തായാലും പൂനം നഗ്നയായില്ല. പിന്നീട് അല്‍പ്പകാലം വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനാണ് പൂനം ശ്രമിച്ചത്.

എന്നാല്‍ ഇപ്പോഴിതാ പകുതി നഗ്നയായി പൂനം രംഗത്തെത്തിയിരിക്കുന്നു. അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന ആറോളം ചിത്രങ്ങള്‍ പൂനം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. എന്തിനെന്നല്ലേ? ടീം ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ 4-0ന് പരാജയപ്പെട്ടതിനാലാണ് അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്നാണ് പൂനം പറയുന്നത്.

ടീം ഇന്ത്യക്ക് ഈ ചിത്രങ്ങള്‍ പ്രചോദനം പകരുന്നതാണെന്നും ഏകദിന പരമ്പര ഇന്ത്യ നേടുമെന്നാണ് പ്രതീക്ഷയെന്നും പൂനം പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇനിയും കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും പൂനം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :