ടീം ഇന്ത്യ സിംബാ‌ബ്‌വെയിലേക്ക്

മുംബൈ| WEBDUNIA|
ത്രിരാഷ്ട്ര ഏകദിന ടൂര്‍ണ്ണമെന്‍റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തും. ഇക്കൊല്ലം അവസാ‍നത്തേക്കാണ് ടൂര്‍ണ്ണമെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിലെ മൂന്നാമത്തെ രാജ്യം.

ജൂണില്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീം വെസ്റ്റിന്‍ഡീസിലേക്ക് പോകും. നാല് ഏകദിനങ്ങളില്‍ പങ്കെടുക്കുന്ന ടീം, ഇതിന് ശേഷമാകും സിംബാബ്‌വേയിലേക്ക് യാത്ര തിരിക്കുക.

സിംബാബ്‌വെയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പര്യടനം നീട്ടിവെച്ചിരിക്കുകയാണ്. കളിക്കാരുടെ സുരക്ഷയില്‍ സിംബാബ്‌വേ സര്‍ക്കാര്‍ അനുകൂല മറുപടിയല്ല പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പര്യടനം ജൂലൈയിലേക്ക് നീട്ടിയത്.

ഇക്കൊല്ലം നടക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് സിംബാബ്‌വെ പിന്‍‌മാറിയിരിക്കുകയാണ് രാഷ്ട്രീയ കാരണങ്ങള്‍ മൂലമായിരുന്നു പിന്‍‌മാറ്റം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :