ചാമ്പ്യന്‍സ്‌ ലീഗ്‌: സിക്‌സേഴ്‌സും ലയണ്‍സും ഫൈനലില്‍

ഡര്‍ബന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സിഡ്‌നി സിക്‌സേഴ്‌സും ലയണ്‍സും ഫൈനലില്‍ ആവേശകരമായ മത്സരത്തില്‍ രണ്ടു വിക്കറ്റിനാണു ടൈറ്റന്‍സിനെ സിക്‌സേഴ്‌സ് വീഴ്‌ത്തിയത്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ടൈറ്റന്‍സ്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 163 റണ്‍സാണെടുത്തത്‌. അവസാന പന്തില്‍ ഒരു റണ്‍സ്‌ നേടി പാറ്റ്‌ കമ്മിംഗ്‌സാണ്‌ സിക്‌സേഴ്‌സിനെ വിജയത്തിലേക്കടുപ്പിച്ചത്‌.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തോല്‍പ്പിച്ചു ലയണ്‍സ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നതോടെയാണ്‌ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ന്നത്‌. ആദ്യ സെമി ഫൈനലില്‍ ഡെയര്‍ ഡെവിള്‍സിനെ 22 റണ്‍സിനാണു ലയണ്‍സ്‌ തോല്‍പ്പിച്ചത്‌.

ആദ്യം ബാറ്റ്‌ ചെയ്‌ത ലയണ്‍സ്‌ അഞ്ചു വിക്കറ്റിന്‌ 139 റണ്‍സെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഡെയര്‍ ഡെവിള്‍സിന്‌ ഒന്‍പതു വിക്കറ്റ്‌ നഷ്‌ടത്തില്‍ 117 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 50 റണ്‍സെടുത്ത ഇംഗ്ലണ്ട്‌ താരം കെവിന്‍ പീറ്റേഴ്‌സണ്‍ മാത്രമാണു ഡല്‍ഹി നിരയില്‍ തിളങ്ങിയത്‌.

ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ ഡല്‍ഹി ടീമിന്‌ നഷ്‌ടമായിരുന്നു. ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണര്‍ (18 പന്തില്‍ 21) മാത്രമാണു പീറ്റേഴ്‌സണിനെ കൂടാതെ രണ്ടക്കം കടന്നത്‌. ലയണ്‍സ്‌ ബൗളര്‍മാരെല്ലാം വിക്കറ്റെടുത്തു. രണ്ടു വിക്കറ്റ്‌ വീതമെടുത്ത ക്രിസ്‌ മോറിസും ആരന്‍ ഫാന്‍ഗിസോയും അവരില്‍ മികച്ചുനിന്നു. ഗുലാം ബോഡി (49 പന്തില്‍ 50), നീല്‍ മക്കെന്‍സി (28 പന്തില്‍ 46), നായകന്‍ ആല്‍വീറോ പീറ്റേഴ്‌സണ്‍ (19 പന്തില്‍ 24) എന്നിവരുടെ ബാറ്റിംഗാണു ലയണ്‍സിനെ തിരിച്ചെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :