ക്രിസ്ഗെയ്‌ല്‍ കൊടുങ്കാറ്റായി, 30 പന്തില്‍ 100

ബാംഗ്ലൂര്‍| WEBDUNIA|
PTI
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് താരം ക്രിസ് ഗെയ്‌ല്‍ കൊടുങ്കാറ്റായപ്പോള്‍ പുനെ വാരിയേഴ്സ് ഞെട്ടിത്തരിച്ചു. ഐ പി എല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും ഹെയ്‌ല്‍ തന്‍റെ പേരില്‍ കുറിച്ചു. 30 പന്തുകളിലാണ് ഗെയ്‌ല്‍ സെഞ്ച്വറി അടിച്ചത്. 66 പന്തുകള്‍ നേരിട്ട ഗെയ്‌ല്‍ പുറത്താകാതെ 175 റണ്‍സ് നേടി. ഇതാണ് ഐ പി എല്ലില്‍ ഏറ്റവും വലിയ വ്യക്തിഗത സ്കോര്‍.

ആന്‍‌ഡ്രൂ സൈമണ്ട്സ് 34 പന്തുകളില്‍ കുറിച്ച സെഞ്ച്വറിയാണ് ഗെയ്‌ല്‍ കൊടുങ്കാറ്റിലൂടെ പഴങ്കഥയായത്. ആദ്യ ഐ പി എല്‍ സീസണില്‍ ബ്രെണ്ടന്‍ മക്കല്ലം നേടിയ 158 റണ്‍സായിരുന്നു ഐ പി എല്‍ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

17 സിക്സറുകള്‍ പറത്തിയ ഗെയ്‌ല്‍ക്കരുത്തില്‍ ബാംഗ്ലൂര്‍ 263 റണ്‍സാണ് പടുത്തുയര്‍ത്തിയത്. ഇതും ട്വന്‍റി20 ക്രിക്കറ്റില്‍ റെക്കോര്‍ഡാണ്.

ഈ മത്സരത്തില്‍ നടത്തിയ സിക്സര്‍ പെരുമഴ മറ്റൊരു നേട്ടവും ഗെയ്‌ലിന് സമ്മാനിച്ചു. ഐ പി എല്ലില്‍ 150 സിക്സുകള്‍. ഐ പി എല്ലില്‍ നാല് സെഞ്ച്വറികള്‍ നേടിയ ആദ്യ കളിക്കാരനുമായി ക്രിസ് ഗെയ്‌ല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :