ഐപിഎല്‍: ചുണക്കുട്ടികള്‍ വിദേശതാരങ്ങള്‍ തന്നെ

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഐ പി എല്‍ അഞ്ചാം സീസണിലെ മത്സരങ്ങള്‍ പുരോഗമിക്കവേ ഇന്ത്യന്‍ താരങ്ങളേക്കാള്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്നത് വിദേശതാരങ്ങള്‍. ബിഗ് ഹിറ്റുകള്‍ സമ്മാനിച്ച പത്ത് താരങ്ങളില്‍ ആറുപേരും വിദേശ കളിക്കാരാണ്. ആദ്യ പത്ത് പേരില്‍ എട്ടുപേര്‍ക്കും 150 മുകളില്‍ സ്ട്രൈക്ക് റേറ്റ് ഉണ്ട്.

വെസ്റ്റ്ഇന്റീസിന്റെ ക്രിസ് ഗെയ്‌ല്‍, സൌത്ത് ആഫ്രിക്കയുടെ ഡൂ പ്ലസിസ്, ഇംഗ്ലണ്ടിന്റെ ഒവൈസ് ഷാ എന്നിവര്‍ അടിച്ചു കൂട്ടിയ സിക്സറുകള്‍ തന്നെ ഇരട്ടയക്കം കടക്കുന്നു. വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 19 സിക്സറുകളാണ് ഗെയ്‌ല്‍ അടിച്ചുകൂട്ടിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുന്ന സൌത്ത് ആഫ്രിക്കന്‍ താരം ആല്‍ബി മോര്‍ക്കല്‍ ആണ് സ്ട്രൈക് റേറ്റില്‍ വമ്പന്‍. 158.00 ആണ് അദ്ദേഹത്തിന്റെ സ്ട്രൈക് റേറ്റ്.

മികച്ച പ്രകടനം പുറത്തെടുത്ത നാല് ഇന്ത്യന്‍ താരങ്ങളില്‍ ഹര്‍ഭജന്‍ സിംഗ് ആണ് ഒന്നാമത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :