അമ്പയര്‍ക്കെതിരെ പ്രതിഷേധിച്ചു; പ്രവീണ്‍കുമാറിന് പിഴ

ട്രെന്‍ഡ്ബ്രിഡ്ജ്| WEBDUNIA|
PRO
PRO
അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍കുമാറിന് മാച്ച് റഫറി പിഴയിട്ടു. മാച്ച് ഫീസിന്റെ 20 ശതമാനമാണ് പിഴ.

പതിനെട്ടാം ഓവറില്‍ കെവിന്‍ പീറ്റേഴ്‌സണെതിരെ പ്രവീണ്‍കുമാറിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇതിനെതിരെ പ്രവീണ്‍കുമാര്‍ പ്രതിഷേധിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യക്ക് വേണ്ടി പ്രവീണ്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു. 32 റണ്‍സെടുത്ത സ്ട്രോസിനെയും റണ്ണൊന്നും എടുക്കും മുന്‍പേ മോര്‍ഗനെയും 28 റണ്‍സെടുത്ത സ്വാനെയുമാണ് പ്രവീണ്‍ കുമാര്‍ പുറത്താക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :