2011 ല്‍ ഐപി‌എല്ലില്‍ 10 ടീമുകള്‍

ജോഹന്നാസ്ബെര്‍ഗ്| WEBDUNIA| Last Modified തിങ്കള്‍, 25 മെയ് 2009 (12:56 IST)
ല്‍ ഐപി‌എല്ലില്‍ ടീമുകളുടെ എണ്ണം പത്തായി ഉയര്‍ത്തുമെന്ന് ഐപി‌എല്‍ ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു. നിലവില്‍ എട്ടു ടീമുകളാണുള്ളത്.

ദക്ഷിണാഫ്രിക്കയിലെ ടൂര്‍ണ്ണമെന്‍റ് വലിയ അനുഭവമായിരുന്നെന്ന് മോഡി പറഞ്ഞു. അടുത്ത കൊല്ലം ടൂര്‍ണ്ണമെന്‍റ് ഇന്ത്യയില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെറിയ ഇടവേളയ്ക്കുള്ളില്‍ വിജയകരമായി ടൂര്‍ണ്ണമെന്‍റ് നടത്താന്‍ സഹായിച്ചതിന് ദക്ഷിണാഫ്രിക്കന്‍ അധികൃതരോട് മോഡി നന്ദി പറഞ്ഞു. ഇന്ത്യ ഐപി‌എല്ലിന് മിസ് ചെയ്തു എന്ന് പറഞ്ഞ മോഡി ദക്ഷിണാഫ്രിക്കയില്‍ ആരാധകരെ ഉണ്ടാക്കാനും ടൂര്‍ണ്ണമെന്‍റിനായതായി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :