ടീം ഇന്ത്യ ‘നോട്ട് റെഡി’

indian team
സ്റ്റോര്‍മണ്ട്: | WEBDUNIA|
file
രണ്ടാം എകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ടീം ഇന്ത്യയെ കഷ്‌ടപ്പെടുത്തുന്നത് ഐറിഷ് കാലാവസ്ഥയാണ്. ഇന്ത്യന്‍ താരങ്ങളില്‍ എട്ടു പേരെയാണ് പനി പിടികൂടിയിരിക്കുന്നത്. കാലാവസ്ഥയിലെ മാറ്റം ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിടാനാകാതെ വരികയായിരുന്നു.

പ്രധാന താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഉപനായകന്‍ മഹേന്ദ്ര സിങ് ധോനി, ആര്‍ പി സിംഗ്, അജിത് അഗാര്‍ക്കര്‍, റോബിന്‍ ഉത്തപ്പ, രമേശ് പവാര്‍, ശ്രീശാന്ത് എന്നിവരാണ് പനിയടിച്ചിരിക്കുന്നവര്‍. പനി ഭേദമാകുന്നില്ലെങ്കില്‍ റിസര്‍വ് താരങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ടീം ഇന്ത്യ.

ലിവര്‍പൂളില്‍ ലെഗ് ക്രിക്കറ്റ് കളിക്കുന്ന രാകേഷ് പട്ടേലിനോട് ടീമിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബി സി സി ഐ. ടെസ്റ്റ് ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയിരുന്ന ഇഷാന്ത് ശര്‍മ്മ, രണദീപ് ബോസ് എന്നിവരെ ഇന്ത്യ ഏകദിനത്തിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ശ്രീശാന്ത്, ധോനി, ആര്‍ പി സിംഗ്, രമേശ് പവാര്‍ എന്നിവര്‍ ആരും തന്നെ പരിശീലനത്തിനെത്തിയിരുന്നില്ല.

യുവ്‌രാജ് സിംഗും സഹീര്‍ ഖാനും ശാരീരികമായി അത്ര നല്ല സുഖത്തിലല്ല.അതേ സമയം ഇന്ത്യയു ടെ ഇംഗ്ലണ്ട് പര്യടനം ആകെ തകരാറിലാകുന്ന മട്ടിലാണ് കാര്യങ്ങള്‍ ടീം ഫിസിയോ ജോണ്‍ ഗ്ലോസ്റ്റര്‍ തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരിക്കുകയാണ്. കായിക പരിശീലകന്‍ ജോണ്‍ ഗ്ലോസ്റ്ററിന്‍റെ അഭാവത്തില്‍ നിതിന്‍ പട്ടേലിനെ ഇന്ത്യ വിളിച്ചിരിക്കുക ആണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം ബല്‍ഫാസ്റ്റിലാണ്. ആദ്യ മത്സരത്തില്‍ രണ്ടു ടീമുകളും വിജയം വിജയം നേടിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ കടുത്ത മത്സരം പരീക്ഷിച്ചു തന്നെ ദക്ഷിണാഫ്രിക്ക മത്സരത്തെ സമീപിക്കുന്നത്. യുവനിരയ്‌ക്കു പ്രാധാന്യം നല്‍കി ഒരുങ്ങ്നിയിരിക്കുന്ന ദക്ഷിണാഫ്രിക്ക ഗ്രെയിം സ്മിത്തിനും പൊള്ളോക്കും വിശ്രമത്തിലാണ്. സ്പിന്നര്‍ തണ്ടി ഷബലാല ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ ഇറങ്ങാനാണ് സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :