ഭാവിയിലെ നായകന്‍ ക്ലാര്‍ക്ക്

australian cricket
PTIFILE

ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ ഭാവിയില്‍ നയിക്കേണ്ടത് മധ്യനിര ബാറ്റ്സ്മാന്‍ മൈക്കല്‍ ക്ലാര്‍ക്കാണെന്ന് ടീമിനെ രണ്ട് തവണ ചാമ്പ്യന്‍മാരാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ പരിശീലകന്‍ ജോണ്‍ ബുക്കാനന്‍.

പ്രാദേശിക മത്സരങ്ങളില്‍ ടീമിനെ നയിക്കാനുള്ള അവസരങ്ങള്‍ ക്ലാര്‍ക്കിന് നല്‍കണമെന്നും ഇങ്ങനെ അന്താരാഷ്ട്ര തലത്തില്‍ ടീമിനെ നയിക്കാന്‍ ആദ്ദേഹത്തിനെ പ്രാ‍പ്തനാക്കണമെന്നുമാണ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് തന്ത്രജ്ഞരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുക്കാനന്‍റെ അഭിപ്രായം.

ബുക്കാനന്‍റെ നിര്‍ദേശം ക്രിക്കറ്റ് ഓസ്ട്രേലിയ അംഗീകരിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ന്യൂ സൌത്ത് വെയില്‍സ് ടീമിന്‍റെ നായകനായി ക്ലാര്‍ക്ക് നിയമിക്കപ്പെടും.

ഓസ്ട്രേലിയന്‍ ഉപനായകന്‍ ആദം ഗില്‍ക്രിസ്റ്റ് ഏകദിന മത്സരങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ പരിഗണിക്കുന്ന പശ്ചാതലത്തില്‍ ക്ലാര്‍ക്ക് ഈ സ്ഥാനത്തേയക്ക് താമസിയാതെ ഉയര്‍ത്തപ്പെടാനും സാധ്യതയുണ്ട്.

സിഡ്നി: | WEBDUNIA|
ഏതാനം പരമ്പരകളില്‍ ക്ലാര്‍ക്കിന് നായകസ്ഥാനം നല്‍കാണമെന്നും അത് ആദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പരിശോധിക്കണമെന്നുമാണ് ബുക്കാനന്‍റെ അഭിപ്രായം അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :