ശ്രീ‍ക്ക് സൈമണ്ടസുമായി കൊമ്പ് കോര്‍ക്കാം

മുംബൈ| WEBDUNIA|
മലയാളി താരം ശ്രീശാന്തിന് ഓസ്‌ട്രേലിയന്‍ താരം സൈമണ്ട്സുമായി കൊമ്പ് കോര്‍ക്കുവാന്‍ അവസരം. ത്രിരാഷ്‌ട്ര ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാംഗുലിക്ക് പകരമാണ് ശ്രീയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ദ്രാവിഡിനെ ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട് . ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കും ഏക ട്വൊന്‍റി മത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്നാണ് ഗാംഗുലിയെ ഒഴിവാക്കിയിരിക്കുന്നത്. ഓസീസിനെതിരായ് ടെസ്റ്റ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചെങ്കിലും ദ്രാവിഡിനും ഏകദിന ടീമില്‍ മടങ്ങിയെത്താന്‍ ആയില്ല.

പെര്‍ത്തില്‍ ഓസ്ട്രേലിയക്ക് എതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വി വി എസ് ലക്ഷ്‌മണനും ഏകദിന ടീമില്‍ ഇടം നേടാനായില്ല. അതേ സമയം ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തീരെ നിറം മങ്ങി പോയ യുവരാജ് സിങ്ങിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. പരുക്കു കാരണം ടെസ്റ്റ് ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്ന എസ് ശ്രീശാന്തും ഏകദിന ടീമില്‍ ഇടം പിടിച്ചു.സുരേഷ് റെയ്നയും ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. മുനാഫ് പട്ടേല്‍ , സഹീര്‍ ഖാന്‍ തുടങ്ങിയവരെ ഒഴിവാക്കിയപ്പോള്‍ ഗൌതം ഗംഭീര്‍ പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ക്ക് സഥാനം നേടാനായി.

ഇന്ത്യന്‍ ഏകദിന ടീം: മഹേന്ദ്രസിങ്ങ് ധോനി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, വിരേന്ദ്ര സെവാഗ്, ദിനേശ് കാര്‍ത്തിക്ക്, റോബിന്‍ ഉത്തപ്പ, ഗൌതം ഗംഭീര്‍, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, പ്രവീണ്‍ കുമാര്‍, ആര്‍ പി സിങ്ങ്, ഇശാന്ത് ശര്‍മ്മ, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്ങ്, പിയൂഷ് ചാവ്‌ള.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :