സച്ചിന്‍ തന്നെ യോഗ്യന്‍: കപില്‍ ദേവ്

ദുബായ്| WEBDUNIA|
PRO
PRO
ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി സച്ചിനെ തിരഞ്ഞെടുത്ത ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സിലിന് ( ഐസിസി) കപില്‍ ദേവിന്റെ അഭിനന്ദനം. സച്ചിന്‍ തന്നെയാണ് ഇതിന് എന്തുകൊണ്ടും യോഗ്യനെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പറഞ്ഞു.

ഈ സ്ഥാനത്തിന് സച്ചിനേക്കാളും യോഗ്യതയുള്ളയാള്‍ വേറെയില്ല, 20 വര്‍ഷത്തിലേറെ കളിക്കുന്ന സച്ചിന്‍ എല്ലാവരുടെയും അഭിമാനമാണ്. ഈ കാലഘട്ടത്തിലെ യഥാര്‍ഥ സ്പോര്‍ട്മാനാണ് സച്ചിന്‍- കപില്‍ പറഞ്ഞു.

ഏതെങ്കിലും സിനിമാതാരത്തെയോ ഗായകനെയോ ബ്രാന്‍ഡ് അംബാസിഡറാക്കത്തതില്‍ സന്തോഷിക്കുന്നു, സഹപ്രവര്‍ത്തകന്‍ അംബാസിഡറായതില്‍ അഭിമാനമുണ്ട്. - കപില്‍ പറഞ്ഞു,ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :