വിശ്രമകാലം ഉപകാരമായി: ലീ

ഓവല്‍| WEBDUNIA|
പരുക്കിന്‍റെ പിടിയില്‍ പെട്ട് നാല് മാസത്തോളം അന്താരാഷ്ട്രക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത് ഗുണകരമായെന്ന് ഓസീസ് ഫാസ്റ്റ് ബൌളര്‍ ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു. തന്‍റെ ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ഈ കാലഘട്ടം സഹായകമായെന്ന് ലീ പറഞ്ഞു.

2008 ല്‍ ഇന്ത്യയിലെ ടെസ്റ്റ് പരമ്പരയോടെ തനിക്ക് ഏഴ് കിലോ കുറഞ്ഞിരുന്നു. പിന്നീട് പരുക്ക് ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കി. എന്നാല്‍ വിശ്രമകാലത്ത് തുടര്‍ച്ചയായി ജിംനേഷ്യത്തില്‍ പോയി താന്‍ ശാരീരികസ്ഥിതി മെച്ചെപ്പെടുത്തിയതായി ലീ പറഞ്ഞു. ഇപ്പോഴത്തെ തിരിച്ചുവരവില്‍ ഇത് ഏറെ ഗുണം ചെയ്തതായും ലീ കൂട്ടിച്ചേര്‍ത്തു.

ഐപി‌എല്ലില്‍ പഞ്ചാബ് കിംഗ്സ് താരമായ ലീ കഴിഞ്ഞ ദിവസം ഡെല്‍‌ഹിക്കെതിരായ മത്സരത്തില്‍ മുന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയിരുന്നു. ഐപി‌എല്ലിലെ പ്രകടനത്തില്‍ താന്‍ സംതൃപ്തനാണെന്നും ലീ പറഞ്ഞു. പഴയ ഫോമിലേക്ക് മടങ്ങിയെത്താനാണ് ശ്രമിക്കുന്നതെന്നും ലീ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :