ലോകകപ്പ്: മത്സരങ്ങള്‍ പുന:ക്രമീകരിച്ചു

ദുബായ്| WEBDUNIA|
2011ലെ ലോകകപ്പ് ക്രിക്കറ്റിന്‍റെ വേദികള്‍ പുന:ക്രമീകരിച്ചു. പാകിസ്ഥാനെ ആതിഥേയരാജ്യങ്ങളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വേദികള്‍ പുന:ക്രമീകരിച്ചത്. ഫൈനല്‍ ഉള്‍പ്പെടെ 29 മത്സരങ്ങള്‍ ഇന്ത്യയിലാകും നടക്കുക.

ശ്രീലങ്കയില്‍ 12 മത്സരങ്ങളും ബംഗ്ലാദേശില്‍ 8 മത്സരങ്ങളും നടക്കും. ഫെബ്രുവരി പതിനെട്ടിന് ബംഗ്ലാദേശിലായിരിക്കും ലോകകപ്പിന്‍റെ ഉദ്ഘാടനം. സെമി ഫൈനലുകള്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് നടക്കുക.

പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളിലാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാഭീഷണി കണക്കിലെടുത്ത് പാകിസ്ഥാനെ വേദികളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :