രണ്ടാം ടെസ്റ്റ്: ഓറമിനെ പരിഗണിച്ചില്ല

ഹാമില്‍‌ട്ടണ്‍| WEBDUNIA|
ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറി ശക്തമായി വാദിച്ചിട്ടും ഓള്‍ റൌണ്ടര്‍ ജേക്കബ് ഓറമിനെ ന്യൂസിലാന്‍ഡ് സെലക്ടര്‍മാര്‍ രണ്ടാം ടെസ്റ്റിലും തഴഞ്ഞു. ആദ്യടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ഡാനിയേല്‍ ഫ്ലിന്നിനെയും ഇയാന്‍ ഒബ്രെയ്നെയും നിലനിര്‍ത്തിയിട്ടുണ്ട്.

ആദ്യടെസ്റ്റില്‍ ബൌളിംഗിലും ബാറ്റിംഗിലും ന്യൂസിലാന്‍ഡ് നിരാശപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഓറമിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് വെറ്റോറി ആവശ്യപ്പെട്ടത്. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ഓറം ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തില്‍ കളിച്ചിരുന്നു. എന്നാല്‍ ടെസ്റ്റിന് ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന കാരണത്തില്‍ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

ഓഫ് സ്പിന്നര്‍ ജിതന്‍ പട്ടേലിനെയും രണ്ടാം ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമത്സരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആദ്യടെസ്റ്റില്‍ നിന്ന് ജിതനെ ഒഴിവാക്കിയത്. ഒട്ടാഗോയുമായി നടന്ന മത്സരത്തില്‍ വെല്ലിംഗ്ടണ് വേണ്ടിയിറങ്ങിയ ജിതന്‍ 137 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഈ പ്രകടനമാണ് ജിതന്‍റെ മടക്കത്തിന് വഴിയൊരുക്കിയത്.

വ്യാഴാഴ്ച്ച നേപ്പിയറിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ആദ്യടെസ്റ്റില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :