മൂന്നില്‍ പിഴച്ചാല്‍ നാല്; കൊല്‍ക്കത്തയ്ക്ക് ആറുവിക്കറ്റ് വിജയം

കൊല്‍ക്കത്ത| WEBDUNIA|
PRO
തുടരെ മൂന്നു മത്സരങ്ങള്‍ തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒടുവില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്‌ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് നേടി. തിരിച്ചടിച്ച കൊല്‍ക്കത്ത 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌‌ടത്തില്‍ 150 റണ്‍സ് നേടി വിജയം സ്വന്തമാക്കി.

അര്‍ധശതകം നേടിയ മന്‍വിന്ദര്‍ ബിസ്‌ല(51 നോട്ടൗട്ട്), മോര്‍ഗന്‍(42), കാലിസ്(37) എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചത്. പഞ്ചാബിനായി അസ്‌ഹർ മെഹ്മൂദ് മൂന്ന് വിക്കറ്റ് നേടി.

ആഡം ഗില്‍ക്രിസ്റ്റ്(27), മന്‍ദീപ് സിങ്(25), മനന്‍ വോറ(31), ഡേവിഡ് ഹസി(21), ഗുർകീരത് സിങ്(28 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് പഞ്ചാബ് ഇന്നിംഗ്സ് ഉയർത്തിയത്.

കൊല്‍ക്കത്തയ്‌ക്കായി ജാക്ക് കാലിസ് രണ്ട് വിക്കറ്റും വീഴ്‌ത്തി. കാലിസാണ് പ്ലെയര്‍ ഒഫ് ദി മാച്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :