ഫ്ലിന്‍റോഫിനെ ഉള്‍പ്പെടുത്തുന്നത് ചൂതാട്ടം: പോണ്ടിംഗ്

ലണ്ടന്‍| WEBDUNIA|
പൂര്‍ണശാരീരികക്ഷമത കൈവരിക്കാത്ത ഓള്‍‌റൌണ്ടര്‍ ആന്‍ഡ്ര്യു ഫ്ലിന്‍റോഫിനെ ആഷസ് പരമ്പരയ്ക്കുളള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തുന്നത് ചൂതാട്ടമായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‍റെ മുന്നറിയിപ്പ്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ട്വന്‍റി-20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫ്ലിന്‍റോഫ് ആഷസ് പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ജൂലൈ എട്ടിന് കാര്‍ഡിഫില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഫ്ലിന്‍റോഫിനെ ഉള്‍പ്പെടുത്തുന്നത് ഇംഗ്ലണ്ട് സെലക്ടര്‍മാരെ സംബന്ധിച്ചിടത്തോളം ശരിക്കും അഗ്നിപരീക്ഷയായിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

ഫ്ലിന്‍റോഫ് ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കളിക്കാരനാണ്. 2005ലെ ആഷസില്‍ അദ്ദേഹം അത് തെളിയിച്ചതുമാണ്. എന്നാല്‍ പൂര്‍ണ ശാരീരികക്ഷമതയില്ലാതെ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ല.

ട്വന്‍റി-20 ലോകകപ്പിനും ആഷസ് പരമ്പരയ്ക്കും വേണ്ടി തയ്യാറെടുക്കുന്നതിനായാണ് താന്‍ ഐ പി എല്ലില്‍ നിന്ന് വിട്ടുനിന്നത്. ഇത് തനിക്ക് എറെ ഗുണം ചെയ്തുവെന്നും പോണ്ടിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :