പാകിസ്ഥാനിലെ ലോകകപ്പ് മത്സരം ദുബായിലേക്ക്?

കറാച്ചി| WEBDUNIA|
2011ലെ ലോകകപ്പ് ക്രിക്കറ്റിന്‍റെ വേദി നല്‍കാന്‍ ഐസിസി വിസമ്മതിച്ചതോടെ പാകിസ്ഥാന്‍ പുതിയ ആവശ്യവുമായി രംഗത്ത്. പാകിസ്ഥാനില്‍ നടത്തേണ്ട മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റാനാണ് പിസിബിയുടെ ആവശ്യം.

ഇക്കാര്യം ഔദ്യോഗികമായി പിസിബി ഐസിസിയോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പാകിസ്ഥാനില്‍ വേദി നല്‍കില്ലെന്ന കടുംപിടുത്തം തുടര്‍ന്നാല്‍ ദുബായിലേക്ക് മത്സരങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടാനാണ് പിസിബിയുടെ തീരുമാനം. ഓസ്ട്രേലിയയ്ക്കെതിരെ നിലവില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ക്ക് വേദിയായ ദുബായ് സ്പോര്‍ട്സ് സിറ്റി ഗ്രൌണ്ടിലേക്ക് മത്സരങ്ങള്‍ മാറ്റാനാകും പിസിബി ആവശ്യപ്പെടുക.

ടിക്കറ്റ് വില്‍‌പനയില്‍ കൂടിത്തന്നെ ഐസിസിക്ക് ഏതാണ്ട് 7,50,000 യു‌എസ് ഡോളര്‍ ലഭിക്കുമെന്ന് പിസിബി വ്യക്തമാക്കുന്നു. അതേസമയം ഗള്‍ഫ് നാടുകളില്‍ ക്രിക്കറ്റിനെ വിരുന്നിനെത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ദുബായ് സ്പോര്‍ട്സ് സിറ്റി സ്ഥാപകന്‍ അബ്ദുല്‍ റഹ്മാന്‍ ബുഖാതിറാണ് പാകിസ്ഥാന്‍റെ ആവശ്യത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

യു‌എഇ പാകിസ്ഥാനോട് അടുത്താണെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള രാജ്യമാണെതെന്നും പിസിബി ചൂണ്ടിക്കാണിക്കുന്നു. യു‌എയിലെ പ്രവാസികളായ പാകിസ്ഥാന്‍കാരെയും കാണികളായി കിട്ടുമെന്ന് പിസിബി പ്രതീക്ഷിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :