പരാജയങ്ങള്‍ മറന്ന് ടീ ഇന്ത്യ ട്വന്റി20 ലോകകപ്പിനായി യാത്ര തിരിക്കും

മുംബൈ| WEBDUNIA|
PTI
ഏഷ്യാ കപ്പിലെ പരാജയങ്ങളെ മറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച യാത്ര തിരിക്കും. ബംഗ്ലാദേശിലാണ് ട്വന്റി20 ലോകകപ്പ് മത്സരം നടക്കുന്നത്.

ഞായറാഴ്ച തുടങ്ങുന്ന ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മല്‍സരം 21ന്‌ മിര്‍പുരില്‍ പാക്കിസ്ഥാനെതിരെയാണ്. മഹേന്ദ്രസിംഗ് ധോണിയാണ് ഇന്ത്യയെ ലോകകപ്പില്‍ നയിക്കുന്നത്. പരുക്കുമൂലം അദ്ദേഹം കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഉണ്ടായിരുന്നില്ല.

ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തിനു മുന്‍പ്‌ 17ന്‌ ശ്രീലങ്കയെയും 19ന്‌ ഇംഗ്ലണ്ടിനെയും നേരിടുന്നുണ്ട്‌. 2007ല്‍ പ്രഥമ ലോകകപ്പിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

ടൂര്‍ണമെന്റിനു പുറപ്പെടുമ്പോള്‍ ധോണിയോ വിമര്‍ശനങ്ങള്‍ നേരിടുന്ന കോച്ച്‌ ഡങ്കന്‍ ഫ്ലെച്ചറോ മാധ്യമങ്ങളെ കാണുന്നില്ലെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :