ദക്ഷിണാഫ്രിക്ക ട്വന്‍റി-20 ലോകകപ്പ് നേടും: സ്മിത്ത്

ലണ്ടന്‍| WEBDUNIA|
ഇംഗ്ലണ്ടില്‍ നടക്കുന്ന രണ്ടാമത് ട്വന്‍റി-20 ലോകകപ്പ് കിരീടം ദക്ഷിണാഫ്രിക്ക കരസ്തമാക്കുമെന്ന് ഗ്രെം സ്മിത്ത് പറഞ്ഞു. ഏകദിനക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്താണ്. അടുത്തിടെ നടന്ന ട്വന്‍റി-20 മത്സരങ്ങളിലെല്ലാം ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഇതിനാല്‍ തന്നെ, നിലവില്‍ ട്വന്‍റി-20 ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെന്നും സ്മിത്ത് വ്യക്തമാക്കി.

കഴിഞ്ഞ 12 മാസത്തിനിടെ ദക്ഷിണാഫ്രിക്കയുടെ പ്രകടനം ഏറെ മികച്ചതായിരുന്നു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന ടെസ്റ്റ് പരമ്പരകള്‍ വിജയിച്ചു. ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന ഏകദിനപരമ്പരയിലും വിജയം ദക്ഷിണാഫ്രിക്കക്കാ‍യിരുന്നു എന്നും സ്മിത്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ പി എല്‍ ട്വന്‍റി-20യില്‍ പങ്കെടുത്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം മികച്ച ഫോമിലായിരുന്നു. ഐ പി എല്ലില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ കാഴ്ച വച്ച മികച്ച പ്രകടനത്തില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും സ്മിത്ത് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :