ട്വന്‍റി-20 ലോകകപ്പ്: വാര്‍ണറില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓസീസ്

സിഡ്നി| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (15:00 IST)
ഏകദിന ക്രിക്കറ്റിലെ ലോകചാമ്പ്യന്‍മാരായ രണ്ടാം ട്വന്‍റി-20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടാനാകുമെന്ന പ്രതീക്ഷയിലാണ്. വെടിക്കെട്ട് ബാറ്റ്സ്മാനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറിലാണ് ഓസീസ് നാ‍യകന്‍ റിക്കി പോണ്ടിംഗിന്‍റെ പ്രതീക്ഷ മുഴുവനും. മുന്‍ വെടിക്കെട്ട് ബാറ്റ്സ്മാനും കീപ്പറുമായിരുന്നു ആദം ഗില്‍ക്രിസ്റ്റിന്‍റെ അഭാവം വാര്‍ണര്‍ക്ക് നികത്താനാകുമെന്നാണ് പോണ്ടിംഗ് പറഞ്ഞത്.

തങ്ങളുടെ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നും വേഗതയുടെ ട്വന്‍റി-20യില്‍ ഓസീസിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോണ്ടിംഗ് പറഞ്ഞു. ഇരുപത്തിരണ്ടുകാരനായ വാര്‍ണര്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഒന്നു പോലും കളിക്കാതെയാണ് ടീമിലെത്തിയത്. ഓസീസ് ക്രിക്കറ്റ് ചരിത്രത്തില്‍ 132 വര്‍ഷത്തിനിടെ ഇത് ആദ്യസംഭവം കൂടിയാണ്.

ദക്ഷിണാഫ്രിക്കക്കെതിരെ മെല്‍ബനില്‍ ആദ്യ ട്വന്‍റി-20 മത്സരത്തിനിറങ്ങിയ വാര്‍ണര്‍ നേടിയത് 43 പന്തില്‍ നിന്ന് ആറ് സിക്സറും ഏഴു ഫോറുമടക്കം 89 റണ്‍സാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ പി എല്ലിലും ഡല്‍ഹിക്ക് വേണ്ടി വാര്‍ണര്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :