ട്വന്‍റി-20 യുവാക്കളുടെ കളിയല്ല: സച്ചിന്‍

ഡര്‍ബന്‍| WEBDUNIA|
ട്വന്‍റി-20 ക്രിക്കറ്റ് യുവാക്കളുടെ കളിയല്ലെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അങ്ങിനെ പറയുന്നവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് വിവരമില്ലെന്നും സച്ചിന്‍ പറഞ്ഞു. ഇത് ക്രിക്കറ്റ് കളിക്കാന്‍ അറിയാവുന്നവരുടെ മാത്രം കളിയാണ്. അവിടെ പ്രായം ഒരു പ്രശ്നമല്ലെന്നും സച്ചിന്‍ പറഞ്ഞു.

സനത് ജയസൂര്യയ്ക്കൊപ്പം മുംബൈയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. കഴിഞ്ഞ വര്‍ഷവും ജയസൂര്യയുടെ കളി ഞാന്‍ ആസ്വദിച്ചിരുന്നു. ജയസൂര്യയുടെ കൈയ്യും കണ്ണും തമ്മിലുള്ള ബന്ധവും പാദ ചലനവും കൈകളുടെ ചലനവുമെല്ലാം ഇപ്പോഴും മികച്ചു നില്‍ക്കുന്നു.

ഈ പ്രായത്തിലും ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് ജയസൂര്യയെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല - സച്ചിന്‍ പറഞ്ഞു. ട്വന്‍റി-20 ഫോര്‍മാറ്റില്‍ സെഞ്ച്വറി അടിക്കുകയല്ല തന്‍റെ ലക്‍ഷ്യം. മികച്ച സ്കോറുകളിലൂടെ ടീമിന്‍റെ വിജയം ഉറപ്പാക്കുകയാണെന്നും സച്ചിന്‍ വ്യക്തമാക്കി. ഐ പി എല്ലിലെ നാലാമത്തെ ഉയര്‍ന്ന സ്കോററാണ് സച്ചിന്‍ ഇപ്പോള്‍. അഞ്ചു കളികളില്‍ നിന്ന് 163 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :