ട്വന്‍റി-20യില്‍ കേമനല്ലെന്ന് പീറ്റേഴ്സണ്‍

ലണ്ടന്‍| WEBDUNIA|
ക്രിക്കറ്റിന്‍റെ പുതിയ രൂപമായ ട്വന്‍റി-20യില്‍ താ‍ന്‍ അത്ര കേമനല്ലെന്ന് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. എന്നാല്‍ അടുത്ത ആഴ്ച അരംഭിക്കുന്ന ട്വന്‍റി-20 ലോകകപ്പില്‍ ഇതിനൊരു മാറ്റം വരുത്താന്‍ താന്‍ ശ്രമിക്കുമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

നിങ്ങള്‍ ഈ ഫോര്‍മാറ്റില്‍ എത്രകൂടുതല്‍ കളിക്കുന്നുവോ അത്രയും മികച്ചവനാവും. എന്നാ‍ല്‍ ഞാന്‍ അധികം ട്വന്‍റി-20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. ലോകകപ്പില്‍ തിളങ്ങാനായി താന്‍ ചില തന്ത്രങ്ങളെല്ലാം ആവിഷ്കരിച്ചിട്ടുണ്ടെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

ഐ പി എല്ലില്‍ റെക്കോര്‍ഡ് തുകയായ ഏഴര കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനു വേണ്ടി കളിച്ച പീറ്റേഴ്സണ് കാര്യമായി തിളങ്ങാനായിരുന്നില്ല. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഐ പി എല്ലിലെ അനുഭവങ്ങള്‍ ശരിക്കും ആസ്വദിച്ചുവെന്ന് പീറ്റേഴ്സണ്‍ വ്യക്തമാക്കി.

ടൂര്‍ണമെന്‍റ് തുടങ്ങുന്നതിന് നാലു ദിവസം മുന്‍പ് ക്യാപ്റ്റനെന്ന നിലയില്‍ ടീമിനൊപ്പം ചേര്‍ന്ന തനിക്ക് ടോസ് സമയത്ത് പോലും ടീമിലെ പലതാരങ്ങളുടെയും പേര് പോലും അറിയില്ലായിരിന്നുവെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. ട്വന്‍റി-20 വെറും കുകിട്ടിക്കളിയാണെന്ന് രണ്ട് വര്‍ഷം മുന്‍പ് പീറ്റേഴ്സണ്‍ ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :