ട്വന്‌റി-20: ഇന്ത്യ നാളെ ന്യൂസിലന്‍ഡിനോട്

ലണ്ടന്‍| WEBDUNIA| Last Modified ഞായര്‍, 31 മെയ് 2009 (11:01 IST)
ഐപി‌എല്ലിന്‍റെ ആവേശത്തില്‍ നിന്ന് ഇനി ലോകകപ്പിന്‍റെ ആരവമുയരാന്‍ ഇനി അഞ്ചുനാള്‍ മാത്രം. ഐപി‌എല്ലില്‍ നിന്നുള്ള പ്രചോദനവുമായാണ് ധോണിയും കൂട്ടരും ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ആവേശകരമായ വരവേല്‍പ്പാണ് ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടില്‍ ലഭിച്ചത്.

തിങ്കളാഴ്ച ന്യൂസിലന്‍ഡിനെതിരെ സൌഹൃദ മത്സരത്തിനിറങ്ങുന്നതോടെ ഇന്ത്യയുടെ ലോകകപ്പ് പര്യടനം ആരംഭിക്കും. ജൂണ്‍ മൂന്നിന് പാകിസ്ഥാനുമായാണ് രണ്ടാമത്തെ സൌഹൃദ മത്സരം. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വയ്ക്കാന്‍ കഴിവുള്ള സേവാഗും മധ്യനിരയിലെ കരുത്തനായ യുവരാജും തന്നെയാവും കളിയിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍.

ആദ്യ ട്വന്‌റി-20 ലോകകപ്പ് നേടിയതിനാല്‍ കപ്പ് നിലനിര്‍ത്താനുള്ള പിരിമുറുക്കം ഇന്ത്യയ്ക്കുണ്ടാവും. ബംഗ്ലാദേശിനും അയര്‍ലന്‍ഡിനുമൊപ്പം ഗ്രൂപ്പ് എ’യിലാണ് ഇന്ത്യ. ആറിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :